കോതമംഗലം : ഇന്ന് ഞായറാഴ്ച്ച വൈകിട്ടുണ്ടായ ശക്തമായ മിന്നലേറ്റ് യുവാവ് മരണപ്പെട്ടു. പോത്താനിക്കാട് ഞാറക്കാട് സ്വദേശി റോണി ജോസഫ് കളത്തിങ്കൾ (35) ആണ് ഇടിമിന്നലേറ്റ് മരണപ്പെട്ടത്. അഞ്ചുമണിയോടുകൂടി വീടിന് സമീപത്തുള്ള തൊഴുത്തിൽ പശുക്കളെ പരിപാലിക്കുന്നതിനിടയിലാണ് മിന്നലേറ്റത്. ഉടൻതന്നെ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ കർഷകദിനത്തിൽ പൈങ്ങോട്ടൂർ പഞ്ചായത്തിലെ മികച്ച ക്ഷീര കർഷകനുള്ള ആദരം നേടിയ വ്യക്തിയായിരുന്നു റോണി. സംസ്‌കാരം പിന്നീട് തെന്നത്തൂര്‍ ഫാത്തിമാ മാതാ പള്ളി സെമിത്തേരിയില്‍. സഹോദരങ്ങൾ സോണി ജോസഫ് മഞ്ഞക്കുന്നേൽ. (സഹോദരി ) ടോണി ജോസഫ് കളത്തുങ്കൽ.
ലോണി ജോസഫ് കളത്തുങ്കൽ (സഹോദരി ).
