കോതമംഗലം : സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എല്‍ഐസി ഏജന്റ് മരിച്ചു. കുടമുണ്ട പുല്‍പറമ്പില്‍ പി.ജെ പൈലി (ബെന്നി, 58) ആണ് മരിച്ചത്. കുടമുണ്ടയില്‍ ശനിയാഴ്ച രാത്രി പള്ളിയില്‍ നിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്ന പൈലി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ബൈക്കിടിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് മൂന്നിന് മാരമംഗലം കാദേശ് മാര്‍ ഗീവര്‍ഗീസ് സഹദാ യാക്കോബായ പള്ളിയില്‍. ഭാര്യ : സിബി മലയിന്‍കീഴ് കരിന്പനമാലിയില്‍ കുടുംബാംഗം (അധ്യാപിക, സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കറുകടം). മകള്‍ : അലോന.
