Connect with us

Hi, what are you looking for?

NEWS

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കോതമംഗലം നഗരസഭയിൽ എൽ ഡി എഫ് വീണ്ടും അധികാരത്തിൽ വരും : ആന്റണി ജോൺ എം എൽ എ.

കോതമംഗലം : വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കോതമംഗലം നഗരസഭയിൽ എൽ ഡി എഫ് വീണ്ടും അധികാരത്തിൽ വരുമെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി
കോതമംഗലം മുനിസിപ്പാലിറ്റിയിലെ (ആറാം വാർഡ് ) കള്ളാട് നടന്ന ജനസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാനതകളില്ലാത്ത വികസന – ക്ഷേമ പ്രവർത്തനങ്ങളാണ് കഴിഞ്ഞ നാലേ മുക്കാൽ വർഷക്കാലം കൊണ്ട് കോതമംഗലം നഗരസഭയിൽ നടന്നതെന്നും, ഇക്കാര്യങ്ങളെല്ലാവിഭാഗം ജനങ്ങൾക്കും അനുഭവഭേദ്യമാണെന്നും എം എൽ എ പറഞ്ഞു. വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം കോതമംഗലം നഗരസഭയിൽ എൽ ഡി എഫ് വീണ്ടും അധികാരത്തിൽ വരുമെന്നും ആ നിലയിലുള്ള പൊതു ജനാഭിപ്രായമാണ് എല്ലാ മേഖലയിൽ നിന്നും ഉയർന്നു വരുന്നതെന്നും എം എൽ എ ഉദ്ഘാടന പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. വാർഡ് കൗൺസിലർ സിജോ വർഗീസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. 5 വർഷകാലത്തെ വികസന രേഖയും അദ്ദേഹം യോഗത്തിൽ അവതരിപ്പിച്ചു.
യോഗത്തിൽ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം ജിയോ പയസ് അഭിവാദ്യം അർപ്പിച്ചു. വാർഡ് സെക്രട്ടറി രഞ്ജിത്ത് സി റ്റി സ്വാഗതവും മുൻ വാർഡ് കൗൺസിലർ ഗോപാലൻ കെ എ നന്ദിയും ആശംസിച്ചു. . വാർഡിലെ വികസന പ്രവർത്തനങ്ങൾക്ക് ഒപ്പം നിന്ന കുടുംബശ്രീ, അംഗൻവാടി, ആശ, തൊഴിലുറപ്പ്, RRT, ലൈബ്രറി പ്രവർത്തകരെയും മറ്റു പൊതു പ്രവർത്തകരെയും ആദരിച്ചു.എൽ ഡി എഫ് നേതൃത്വത്തിലുള്ള മുനിസിപ്പൽ ഭരണം അഞ്ചാം വർഷം പൂർത്തിയാക്കുന്ന അവസരത്തിൽ ആണ് എൽ ഡി എഫ് വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനസഭ സംഘടിപ്പിച്ചത്.

You May Also Like

error: Content is protected !!