Connect with us

Hi, what are you looking for?

NEWS

എൽ.ഡി.എഫ് ജില്ലാ ജാഥയ്ക്ക് കോതമംഗലം മണ്ഡലത്തിൽ സ്വീകരണം നൽകി

കോതമംഗലം: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് 26 ന് വൈകിട്ട് 4ന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന മനുഷ്യാ മഹാശ്രംഖലയുടെ പ്രചരണാർത്ഥം നടത്തുന്ന എൽ.ഡി.എഫ് ജില്ലാ ജാഥയ്ക്ക് കോതമംഗലം മണ്ഡലത്തിൽ സ്വീകരണം നൽകി. അടിവാട്, കോതമംഗലം, നെല്ലിക്കുഴി എന്നീ കേന്ദ്രങ്ങളിലാണ് സ്വീകരണം നൽകിയത്. ബാൻഡു മേളത്തിന്റെയും നൂറുകണക്കിന് പ്രവർത്തകരുടെയും അകബടിയോടെ ജാഥയെ സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിച്ചു. ഘടകകക്ഷി നേതാക്കൾ, യുവജന സംഘടനാ പ്രതിനിധികൾ, മഹിളാ സംഘടനാ പ്രതിനിധികൾ, ട്രേഡ് യുണിയൻ നേതാക്കൾ, വിദ്യാർത്ഥി സംഘടനാ നേതാക്കൾ, കർഷക സംഘടനാ നേതാക്കൾ എന്നിവർ ജാഥയെ സ്വീകരിച്ചു.


ചൂരൽ വടിയുമായി നടക്കുന്ന അദ്ധ്യാപകനെപ്പോലെയല്ല ഗവർണർ പെരുമാറേണ്ടതെന്നും സംസ്ഥാനത്തെ ജനങ്ങൾക്ക് ഗുണകരമായ നിലപാട് സ്വീകരിക്കുന്ന സർക്കാരിനൊപ്പം നിൽക്കാനുള്ള പക്വത കാട്ടുകയാണു വേണ്ടതെന്നും ജാഥ ക്യാപ്റ്റൻ സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു പറഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ ജാഥയ്ക്ക് നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരം വിട്ട് നാട് വിടേണ്ടി വന്ന സർ സി.പിയുടെ അവസ്ഥയിലേക്ക് ഗവർണർ എത്തെരുതെന്നാണ് പറയുവാനുള്ളത്. ജനാധിപത്യ വ്യവസ്ഥയിൽ നിയമസഭക്കു മുകളിലല്ല ഗവർണർ സ്ഥാനമെന്നത് അദ്ദേഹം മനസിലാക്കണം. ഗവർണർ സ്ഥാനം നൽകിയ ബി.ജെ.പിയുടെ വക്താവായി മാറാനുള്ള ശ്രമമാണ് ഗവർണർ ചെയ്ത് കൊണ്ടിരിക്കുന്നതെന്നും പി.രാജു പറഞ്ഞു.


റമ്പർ വില നിയന്ത്രണം, നാളികേര തറവില തുടങ്ങി, പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ മേഖലയ്ക്കു വിറ്റുതുലക്കുന്നതിനെരെ തുടങ്ങിയ നിരവധിയായ പ്രശ്നങ്ങളിൽ സംസ്ഥാന
നിയമസഭ ഐക്യകണ്‌ഠ്യേന പ്രമേയം പാസ്സാക്കിയ ചരിത്രമുണ്ട്. വാജ്പെയ് സർക്കാരിന്റെ കാലത്തു പോലും  കേന്ദ്ര സർക്കാരിനെതിരെ കേരളം പ്രമേയം പാസ്സാക്കിയ ചരിത്രമുണ്ട്. ഇതൊന്നും മനസിലാക്കാതെ  പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയതിൽ ഗവർണർ ബഹളമുണ്ടാക്കേണ്ട കാര്യമില്ലെന്നും ജാഥ ക്യാപ്റ്റൻ പറഞ്ഞു.രാജ്യം നേരിടുന്ന ആപത്ത് മനസിലാക്കി ഒന്നിച്ചു നിന്ന് പോരാടേണ്ട സമയത്ത് കേരളത്തിൽ മുല്ലപ്പിള്ളിയും മുനീറും ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പി.രാജു പറഞ്ഞു.ജാതി മത വ്യത്യാസമില്ലാതെ ഇന്ത്യാക്കാരനായി ജീവിക്കാനുള്ള അവകാശ സമരമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടതുപക്ഷം നടത്തുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സർക്കാർ പ്രമേയം പാസ്സാക്കിയതിനു പിന്നാലെ 13 സംസ്ഥാനങ്ങൾ പ്രമേയം പാസ്സാക്കിയത് കണ്ടില്ലെന്നു നടിക്കാൻ കേന്ദ്ര സർക്കാരിനു കഴിയില്ല. രാജ്യത്തെ വിദ്യാർത്ഥികളും പുരോഗമന പ്രസ്ഥാനങ്ങളും കർഷകരും തൊഴിലാളികളും ബില്ലിനെതിരെ പ്രതിഷേധ സമരത്തിലാണ്. മുസ്ലീം മത വിശ്വാസികൾക്കെതിരെ ബിൽ കൊണ്ടുവന്നവർ നാളെ ക്യസ്താനികളെയും തുടർന്ന് ദളിത് പിന്നോക്ക വിഭാഗങ്ങളെയും വേട്ടയാടും. മതം പറഞ്ഞു് അധികാരം നിലനിർത്താനുള്ള ബി.ജെ.പിയുടെ കെണിയിൽ നാം വീണുപോകരുതെന്നും പി.രാജു അഭ്യർത്ഥിച്ചു.ഭാരതത്തെ ഒന്നായി കണ്ട് ജാതിമത വ്യത്യാസമില്ലാതെ ഒന്നിച്ചു ജീവിക്കാനുള്ള ഭരണഘടന നൽകുന്ന അവകാശം രാജ്യത്ത് നിലനിൽക്കാൻ ഒരുമിക്കണമെന്നും അദ്ദേഹം പി.രാജു ആഹ്വാനം ചെയ്തു.

കോതമംഗലത്ത് സി.പി.ഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി ഇ.കെ ശിവൻ അദ്ധ്യക്ഷത വഹിച്ചു.ജനതാദൾ (എൽ.ജെ.ഡി ) ജില്ലാ പ്രസിഡന്റ് അഗസ്റ്റ്യൻ കോലഞ്ചേരി മുഖ്യ പ്രസംഗം നടത്തി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ അഡ്വ.പി.എം ഇസ്മായിൽ, പി.ആർ മുരളിധരൻ, അഡ്വ.എൻ.സി മോഹനൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എസ്.സതീഷ്, അഡ്വ.ടി.വി അനിത, സി.പി.ഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി കെ.എൻ സുഗതൻ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.കെ അഷറഫ്,ജില്ലാ കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ എൻ.അരുൺ, അഡ്വ.ടി.സി സഞ്ജിത്, ജനതാദൾ എസ് ജില്ലാ സെക്രട്ടറി ജബ്ബാർ തച്ചയിൽ, എൻ.സി.പി ജില്ലാ പ്രസിഡന്റ് എം.എം അശോകൻ, കോൺഗ്രസ് എസ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റിയംഗം കെ.ജെ ബെയ്സിൽ, കേരളാ കോൺഗ്രസ് സ്കറിയ തോമസ് ജില്ലാ പ്രസിഡന്റ് അഡ്വ.വർഗീസ് മൂലൻ, ഐ.എൻ.എൽ ജില്ലാ സെക്രട്ടറി കെ.എം.എ ജലീൽ, ജനാധിപത്യ കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.ഷൈസൺ പി മാങ്ങഴ, കേരളാ കോൺഗ്രസ് ബി സംസ്ഥാന കമ്മിറ്റിയംഗം പോൾ വർഗീസ്, ആന്റണി ജോൺ എം.എൽ.എ, സി.പി.എം ഏരിയാ സെക്രട്ടറി ആർ.അനിൽകുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി
എം.കെ രാമചന്ദ്രൻ ,  ലോക് താന്ത്രിക് ജനതാദൾ എൽ.ജെ.ഡി മണ്ഡലം പ്രസിഡന്റ് മനോജ് ഗോപി , ജനാധിപത്യ കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബാബു പോൾ,
എൻ.സി.പി ബ്ലോക്ക് പ്രസിഡന്റ് പി.വി.തമ്പാൻ,  കേരളാ കോൺഗ്രസ് സ്കറിയ തോമസ് നിയോജക മണ്ഡലം പ്രസിഡന്റ്ഷാജിപീച്ചക്കര, കേരളാ കോൺഗ്രസ് ബി നിയോജക മണ്ഡലം പ്രസിഡന്റ്ബേബി വർഗീസ്
എന്നിവർ പ്രസംഗിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like