കവളങ്ങാട്: എല്‍ഡിഎഫ് മധ്യമേഖല വികസന മുന്നേറ്റയാത്രയുടെ പ്രചരണാര്‍ഥം നടത്തുന്ന കോതമംഗലം മണ്ഡലം പ്രചരണജാഥയുടെ രണ്ടാം ദിവസത്തെ പര്യടനം കവളങ്ങാട് പഞ്ചായത്തിലെ നേര്യമംഗലത്ത് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആര്‍ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സിപിഐ നേതാവ് പി.എം ശിവന്‍ അധ്യക്ഷനായി. ആന്റണി ജോണ്‍ എംഎല്‍എ ജാഥാ ക്യാപ്റ്റനായും, സിപിഐ മണ്ഡലം സെക്രട്ടറി പി.ടി ബെന്നി വൈസ് ക്യാപ്റ്റനായും, കേരളകോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എന്‍.സി ചെറിയാന്‍ മാനേജരുമായാണ് ജാഥ നടത്തുന്നത്.
തലക്കോട്, ഊന്നുകല്‍, നെല്ലിമറ്റം, കുറ്റംവേലി, അടിവാട് തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കോഴിപ്പിള്ളില്‍ സമാപിച്ചു. സമാപന സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി സി.കെ ഹരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ പി.വി മോഹനന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ആര്‍ അനില്‍കുമാര്‍ ഷാജി മുഹമ്മദ്, സിപിഐ എം കവളങ്ങാട് ഏരിയ സെക്രട്ടറി എ എ അന്‍ഷാദ് , കെ എ ജോയി, സണ്ണി പുതുശേരി, ഷാജി പീച്ചക്കര, സാജന്‍ അമ്പാട്ട്, ബേബി പൗലോസ്, എ ആര്‍ അനി എന്നിവര്‍
സംസാരിച്ചു.
ശനിയാഴ്ച രാവിലെ 9 ന് ജാഥ തൃക്കാരിയൂരില്‍ നിന്ന് ആരംഭിച്ച ജാഥ നാഗഞ്ചേരി, ചെറങ്ങനാല്‍ കവല മുത്തംകുഴി, ചേലാട്, കീരംപാറ , എന്നിവടങ്ങളിലെ പര്യടനങ്ങള്‍ക്ക് ശേഷം കുട്ടമ്പുഴയില്‍ സമാപിക്കും. സമാപന സമ്മേളനം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്യും.






















































