കോതമംഗലം : തുടരുന്ന കനത്ത മഴയിൽ കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ,
മരങ്ങളും ഒടിഞ്ഞു ഗതാഗത തടസ്സമുണ്ടായി.
നേര്യമംഗലം മേഖലയിൽ തുടരുന്ന മഴയാണ് ദേശീയ പാതയിൽ പലയിടത്തും മണ്ണിടിച്ചിലും മരങ്ങൾ മറിഞ്ഞു വീണു
ദേശീയപാതയിൽ പലയിടത്തും ചെറിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്.
നേര്യമംഗലം ആറാം മൈലിനു സമീപം മരങ്ങൾ മറിഞ്ഞു റോഡിൽ വീഴുകയും മണ്ണിടിയുകയും ചെയ്തതു.
ഇതോടെ സഞ്ചാരികൾ ഉൾപെടെയുള്ളവരുടെ ഗതാഗതം തടസപ്പെട്ടു. എന്നാൽ കനത്ത
മഴ ഇപ്പോഴത്തെ അവസ്ഥയിൽ തുടർന്നാൽ മണ്ണിടിയുന്നതിൻ്റെ വ്യാപ്തി വർദ്ധിക്കുവാനും ദേശീയ പാതയിലൂടെയുള്ള ഭാഗികമായി തടസപ്പെടുവാനും സാധ്യത ഏറിവരികയാണ്
