കോതമംഗലം :കോതമംഗലം മണ്ഡലത്തിലെ 104 കുടുംബങ്ങൾക്കൂടി ഭൂമിയ്ക്ക് ഉടമകളായി മാറുന്നു.കോതമംഗലം മണ്ഡലത്തിലെ 104 കുടുംബങ്ങൾക്ക് നാളെ (3/3/26) പട്ടയങ്ങൾ വിതരണം ചെയ്യുമെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ വനം വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം പരിഹരിച്ചാണ് കുട്ടമ്പുഴ വില്ലേജിലെ കല്ലേലിമേട്, മണികണ്ഠൻചാൽ പ്രദേശത്തെ കുടിയേറ്റ കർഷകർക്ക് 1993 റൂൾ പ്രകാരം പട്ടയം നൽകുന്നതിന് നടപടികൾ ഉണ്ടായിട്ടുള്ളത്.
കുട്ടമ്പുഴ വില്ലേജിലെ കല്ലേലിമേട്,മണികണ്ഠൻ പ്രദേശങ്ങളിൽ ആദ്യഘട്ടമായി തയ്യാറാക്കിയിട്ടുള്ള 69 പട്ടയങ്ങളും 1964,1995 റൂൾ പ്രകാരം തൃക്കാരിയൂർ -1,പല്ലാരിമംഗലം-1,കോട്ടപ്പടി -1,ഇരമല്ലൂർ -6,നേര്യമംഗലം -4,കുട്ടമ്പുഴ – 16, കോതമംഗലം -4 എന്നിങ്ങനെ ഉൾപ്പെടെ 104 കുടുംബങ്ങൾക്കുള്ള പട്ടയങ്ങളാണ് നാളെ വിതരണം ചെയ്യുന്നത്.
പതിറ്റാണ്ടുകളായിട്ടുള്ള സ്വപ്നമാണ് നാളെ സാക്ഷാത്കരിക്കപ്പെടുന്നത്.നാളെ രാവിലെ 11 മണിയ്ക്ക് കുട്ടമ്പുഴ പഞ്ചായത്ത് ടൗൺ ഹാളിൽ നടത്തുന്ന ചടങ്ങ് റവന്യൂ ഭവന നിർമ്മാണവകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവ്വഹിക്കുമെന്നും എം എൽ എ പറഞ്ഞു.






















































