കോതമംഗലം : സമഗ്ര ശിക്ഷാ കേരളം കോതമംഗലം ബി ആർ സി യുടെ നേതൃത്വത്തിൽ കോതമംഗലം ബി ആർ സി പരിധിയിലുള്ള എൽ പി,യു പി,ഹൈസ്ക്കൂൾ,ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ എല്ലാ അധ്യാപകർക്കും സംസ്ഥാന സർക്കാരിന്റെ ‘ലഹരി വിമുക്ത’ അധ്യാപക പരിശീലനം സെപ്തംബർ 27 മുതൽ 30 വരെ സംഘടിപ്പിക്കുന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും പൊതു സമൂഹത്തിനും ലഹരി വിമുക്ത സന്ദേശം ലഭ്യമാക്കുക എന്ന ലക്ഷ്യം മുൻ നിർത്തി നടപ്പിലാക്കുന്ന പരിശീലനത്തിന്റെ ഉദ്‌ഘാടനം സെന്റ് ജോർജ്ജ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.സെന്റ് ജോർജ്ജ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ബിജു ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബി ആർ സി ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ സജീവ് കെ ബി സ്വാഗതവും ബി ആർ സി ട്രെയ്നർ ജോബി ജോൺ നന്ദിയും പറഞ്ഞു.
എൽ പി,യു പി വിഭാഗം അധ്യാപകർക്കുള്ള പരിശീലനം ബി ആർ സി ഹാളിലും ഹൈസ്ക്കൂൾ വിഭാഗം കോതമംഗലം സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിലും ഹയർ സെക്കണ്ടറി വിഭാഗം കോതമംഗലം മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂളിലും നടന്നു വരുന്നു.സബ് ജില്ലയിലെ 1400 ൽ പരം അധ്യാപകർ പരിശീലനത്തിൽ പങ്കെടുക്കും.സ്ക്കൂൾ തല പരിശീലനം ഒക്ടോബർ 2 മുതൽ നവംബർ ഒന്നു വരെ നീണ്ടു നിൽക്കുന്ന ബൃഹത്തായ പദ്ധതിയാണ്.