കോതമംഗലം: 3 കോടി രൂപ ചിലവഴിച്ച് കുറ്റിലഞ്ഞി – സൊസൈറ്റിപ്പടി-കനാൽപ്പാലം- മേതലപ്പടി പാഴോർമോളം കോട്ടച്ചിറ റോഡ് ആധുനിക നിലവാരത്തിലേക്ക് നവീകരിക്കുന്നു.
നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.
കോതമംഗലം നിയോജകമണ്ഡലത്തിലെ ഗ്രാമപ്രദേശങ്ങളെ ടൗണുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന ജില്ലാ റോഡാണ്.
ഈ റോഡിനായി 20mm ചിപ്പിംഗ് കാർപെറ്റ് വർക്കുകൾ ഉപയോഗിച്ചുള്ള നിരവധി പാച്ച് വർക്കുകൾ നൽകിയിട്ടുണ്ട്. ബിഎം ബിസി നിലവാരത്തിലാണ് റോഡുകൾ നവീകരിക്കുന്നത്. സൊസൈറ്റിപ്പടി മുതൽ കോട്ടച്ചിറ വരെയുള്ള നിർദ്ദിഷ്ട റോഡ് 3 കിലോമീറ്റർ ആണ്. നിലവിലുള്ള റോഡിന്റെ വീതി ch:0/000 മുതൽ ch:2/000 വരെ 3.8 മീറ്ററും ch:2,000 മുതൽ ch:3/000 വരെ 3 മീറ്ററുമാണ്. ഈ ഭാഗത്തിലൂടെയുള്ള വാഹന ഗതാഗതം സുഗമമാക്കുന്നതിന് Ch : 0/000 മുതൽ 2/000 വരെ 5.5 മീറ്ററും,Ch : 2/000 മുതൽ 3/000 വരെ 4 മീറ്റർ വീതിയുമാക്കിയാണ് പ്രസ്തുത റോഡ് നവീകരിക്കുന്നത്. ഇരുവശത്തും GSB, WMM എന്നിവ ഉപയോഗിച്ച് 0.85 മീറ്ററും 0.5 മീറ്ററും വീതിയിൽ ഷോൾസർ ഭാഗം വീതി കൂട്ടി നൽകുക എന്നതാണ് . ഇതിനു പുറമെ 5 cm കനത്തിന് BM-ഉം .3 cm കനത്തിൽ BC-യും ഉൾപ്പെടുത്തിയിട്ടുണ്ട്.മഴവെള്ളം പുറത്തേക്ക് ഒഴുകുന്ന സ്ഥലങ്ങളിലേക്ക് ശരിയായ രീതിയിൽ ഒഴുക്കിവിടുന്നതിനായി ഡ്രെയിനേജ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കലുങ്ക് നിർമ്മാണം,സൈഡ് പ്രൊട്ടക്ഷൻ വർക്കുകൾ, DR റിട്ടെയ്ലിംഗ് വാൾ, കോൺക്രീറ്റ് വർക്കുകൾ എന്നിവയും, റോഡ് സേഫ്റ്റിയുടെ ഭാഗമായി സൈൻ ബോർഡുകൾ, ഡെലിനേറ്ററുകൾ, OHM, റോഡ് മാർക്കിംഗ്, റിഫ്ലക്ടറി സ്റ്റഡുകൾ എന്നിവയുൾപ്പെടെ പ്രവർത്തികളും ഉൾപ്പെടുത്തിയിട്ടുണ്ട്.റോഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനങ്ങളാണ് ഇപ്പോൾ സാധ്യമായിട്ടുള്ളതെന്നും
പ്രവർത്തിയുടെ സുഗമമായ പൂർത്തീകരണത്തിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും എം എൽ എ അഭ്യർത്ഥിച്ചു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലിം അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പർ ടി എം അബ്ദുൽ അസീസ്, മുൻ മെമ്പർ സൽമ ലത്തീഫ്, അസിസ്റ്റന്റ് എഞ്ചിനീയർ ആൻഡ്രു ഫെർണാൻസ് ടോം എന്നിവർ സംസാരിച്ചു.



























































