കോതമംഗലം – കോതമംഗലം താലൂക്കിൽ കുട്ടമ്പുഴ പഞ്ചായത്തിൽ വാരിയം കോളനിയിൽ നിന്നും വന്യ മൃഗശല്യം മൂലം കണ്ടംപാറയിലേക്ക് മാറുകയും പിന്നീട് പന്തപ്രയിലേക്ക് പുനരധിവസിപ്പിക്കുകയും ചെയ്ത 67 ആദിവാസി കുടുംബങ്ങളുടെ വീട് നിർമ്മാണത്തിന്റെ തറക്കല്ലിടൽ കർമ്മം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ ലാലൂ,വൈസ് പ്രസിഡന്റ് കെ ജെ ജോസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീല കൃഷ്ണൻകുട്ടി,വാർഡ് മെമ്പർമാരായ സുശീല ലൗജൻ,നിബി എബി,വിഎഎഫ്പിസി ചെയർമാൻ ഇ കെ ശിവൻ,മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഗോപി,റ്റിഡിഒ ജി അനിൽകുമാർ,റ്റിഇഒ നാരായണൻകുട്ടി,ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ,ഊരുമൂപ്പൻ കുട്ടൻ ഗോപാലൻ,കാണിക്കാരൻ കണ്ണൻ മണി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.
വന്യമൃഗ ശല്യത്തെ തുടർന്ന് പന്തപ്രയിലേക്ക് പുനരധിവസിപ്പിച്ച 67 കുടുംബങ്ങൾക്കും പുനരധിവാസ നടപടിയുടെ ഭാഗമായി 2018ൽ ഓരോ കുടുംബത്തിനും 2 ഏക്കർ വീതം വനാവകാശ രേഖ നൽകുകയും വീട് വയ്ക്കുന്നതിനായി 15 സെന്റ് സ്ഥലത്തെ മരം മുറിച്ച് നീക്കുന്നതിന് അനുവാദം നൽകുകയും ചെയ്തിരുന്നു.വീട് വയ്ക്കുന്നതിനായി ഓരോ കുടുംബത്തിനും 6 ലക്ഷം രൂപ വീതമാണ് അനുവദിച്ചിട്ടുള്ളതെന്നും എംഎൽഎ പറഞ്ഞു