Connect with us

Hi, what are you looking for?

NEWS

നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഭൂതത്താൻകെട്ട് റെയിഞ്ചാഫീസിനു മുമ്പിൽ ധർണ്ണ നടത്തി.

കോതമംഗലം : വടാട്ടുപാറ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭൂതത്താൻകെട്ട് തുണ്ടത്തിൽ റെയിഞ്ചാഫീസിനു മുമ്പിൽ ധർണ്ണ നടത്തി. 1977 ന് മുമ്പ് കുടിയേറിയ കർഷകർക്ക് പട്ടയം നൽകുക, പട്ടയഭൂമിയിലുള്ള തേക്ക് ഉൾപ്പടെയുള്ള മരങ്ങൾ മുറിക്കുന്നതിനുള്ള അനുവാദം നൽകുക, വടാട്ടുപാറയിൽ നിന്നും കുട്ടമ്പുഴയിലേക്ക് 50 വർഷമായി സഞ്ചരിച്ചിരുന്ന റോഡ് ഗതാഗതം നിരോധിച്ചത് പിൻവലിച്ച് ഗതാഗതത്തിനു് തുറന്നു കൊടുക്കുക, വന്യമൃഗങ്ങളിൽ നിന്നും മനുഷ്യർക്കും കൃഷിയിടങ്ങൾക്കും സംരക്ഷണം നൽകുക, വന്യമൃഗങ്ങൾ നശിപ്പിക്കുന്ന കാർഷിക വിളകൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ.

KPCC ജന:സെക്രട്ടറി ഡോ: മാത്യു കുഴൽ നാടൻ ധർണ്ണ ഉൽഘാടനം ചെയ്തു മണ്ഡലം പ്രസിഡൻറ് E. C റോയി അദ്ധ്യക്ഷത വഹിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം: ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ആധുനീക നില വാരത്തിൽ നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ കെ ദാനി അധ്യക്ഷത വഹിച്ചു.5...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...

NEWS

കോതമംഗലം :- മാമലക്കണ്ടത്ത് പശുക്കളെ തൊഴുത്തിൽ ദുരൂഹ സാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തി. ഏലംതാനത്ത് സുജാത സാജു എന്ന കർഷകയുടെ 2 കറവ പശുക്കളാണ് ചത്തത്. ആറ് പശുക്കളാണ് തൊഴുത്തിലുണ്ടായിരുന്നത്. ഒരു പശുവിൻ്റെ...

NEWS

കോതമംഗലം : ഭൂതത്താൻകെട്ടിൽ പെരിയാറിൽ മൃതദേഹം കണ്ടെത്തി.കുട്ടിക്കൽ ഭാഗത്ത് മീൻ പിടിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലിസിനെ വിവരം അറിയിച്ചു. പുരുഷന്റേതാണ് മൃതദേഹം പോലിസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.