കുട്ടമ്പുഴ: വടാട്ടുപാറയിൽ ഒന്നാം വാർഡിൽ റാപ്പിഡ് പ്രൊട്ടക്ഷൻ ടീമിൻ്റെ നേതൃത്വത്തിൽ മൂന്ന് ദിവസമായി നടന്നു വന്ന ശുചീകരണ പരിപാടി പൂർത്തിയായി. കുട്ടമ്പുഴ പഞ്ചായത്തു വടാട്ടുപാറഒന്നാം വാർഡിൽ മെമ്പർ രേഖ രാജുവിന്റെ നേതൃത്വത്തിൽ റാപ്പിഡ് പ്രൊട്ടക്ഷൻ ട്ടീമിന്റെയും ജനകീയ സംരക്ഷണ സമിതി യുടെയും സംയുക്ത അഭിമുഖത്തിൽ വാർഡിലെ എല്ലാ വീടുകളും പരിസരവുംസർക്കാർ സ്ഥാപനങ്ങളും 3ദിവസം കൊണ്ട് ക്ലോറിനേഷൻ പൂർത്തീകരിച്ചു. ശുചീകരണ പ്രവർത്തികൾ നടന്ന ഒന്നാം വാർഡിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയിംസ് കൊറമ്പേൽ വാർഡിൽ സന്ദർശനം നടത്തി. മാതൃകാപരമായ പ്രവർത്തനങ്ങളാണ് വാർഡ് മെമ്പർ രേഖ രാജുവിൻ്റെ നേതൃത്വത്തിൽ നടന്ന തെന്ന് ജയിംസ് കോറമ്പേൽ പറഞ്ഞു.
