Connect with us

Hi, what are you looking for?

NEWS

ലോക്ക്ഡൗൺ മറവിൽ തോട്ടിൽ നിന്ന് മണ്ണ് കടത്തി ഭൂമി നികത്തിയതായി ആരോപണം

വടാട്ടുപാറ: പനംചുവട് – പണ്ടാരൻസിറ്റി റോഡിന്റെ കലുങ്കിനോട്‌ ചേർന്നുള്ള തോട്ടിൽനിന്ന് മണ്ണും മണലും JCB – ടിപ്പർ ഉൾപ്പെടെയുള്ള യന്ത്രോപകരണങ്ങൾ ഉപയോഗിച്ച് നീക്കം ചെയ്തു. തോട്ടിൽ നിന്നും വാരിയെടുത്ത മണ്ണ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സൂക്ഷിച്ചും, ഭൂമി നികത്തിയും ലോക്ക്ഡൗണിന്റെ മറവിൽ മണ്ണ് വിൽപ്പനയും നടത്തിവരുന്നതായി നാട്ടുകാർ ആരോപിക്കുന്നു.

ഈ നടപടി സമീപകാലത്ത് പഞ്ചായത്ത് നിർമ്മിച്ചിട്ടുള്ള പനംചുവട് കലുങ്കിന്റെ തകർച്ചയും പരിസരപ്രദേശങ്ങളിൽ ജലദൗർലഭ്യത്തിനും പരിസ്ഥിതിക തകർച്ചയും ഇടവരുത്തുന്നതാണ്.

ആയതിനാൽ ഈ നിയമവിരുദ്ധ നടപടിക്കെതിരെ അന്വേഷണം നടത്തി അടിയന്തിര പരിഹാര നടപടികളും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് ഇടതുപക്ഷ യുവജന സംഘടനകൾ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭപരിപാടികൾ ആരംഭിക്കുമെന്ന് dyfi-aiyf നേതാക്കൾ പ്രസ്താവനയിൽ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം: – മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം; ഇന്ന് വൈകിട്ട് വടാട്ടുപാറ, പലവൻപടിയിലാണ് സംഭവം. വടാട്ടുപാറ, റോക്ക് ഭാഗം ബേസിൽവർഗീസാണ് ഇടിമിന്നലേറ്റ് മരിച്ചത്. പലവൻപടി പുഴയോരത്തെ മരച്ചുവട്ടിൽ നിൽക്കുമ്പോഴാണ് ബേസിലിന് മിന്നലേറ്റത്. ഉടനെ സമീപത്തുണ്ടായിരുന്നവർ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :- റോഡിനു കുറുകെ ചാടിയ മ്ളാവ് ബൈക്കിലിടിച്ച് യുവാവിന് പരിക്ക്, ഇന്നലെ രാത്രി 11.30- ഓടെ വടാട്ടുപാറക്ക് സമീപമാണ് അപകടം ഉണ്ടായത്. KSRTC കണ്ടക്ടർ ആയ ബേസിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക്...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....