Connect with us

Hi, what are you looking for?

NEWS

വടാട്ടുപാറയിലെ പൊയക ഗ്രൗണ്ടിന്റെ പേരിൽ പഞ്ചായത്തും വനംവകുപ്പുമായി ഏറ്റുമുട്ടല്‍.

കുട്ടമ്പുഴ : വടാട്ടുപാറയിലെ പൊയക ഗ്രൗണ്ടിൽ യുവാക്കള്‍ ക്രിക്കറ്റ് പിച്ച് നിര്‍മ്മിച്ചതിന്‍റെ പേരില്‍ വനംവകുപ്പുമായി ഏറ്റുമുട്ടല്‍. വനപാലകര്‍ പൊളിച്ചുകളഞ്ഞ പിച്ച് പുനസ്ഥാപിക്കാന്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമം പോലിസ് തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. മെമ്പര്‍മാരടക്കമുള്ളവരെ ബലപ്രയോഗത്തിലൂടെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. വ​ര്‍​ഷ​ങ്ങ​ളാ​യി നാ​ട്ടി​ലെ യു​വാ​ക്ക​ള്‍ ക​ളി​സ്ഥ​ല​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന നാ​ലേ​ക്ക​റോ​ളം വ​രു​ന്ന സ്ഥ​ല​ത്തി​ന്‍റെ ഒ​രു​ഭാ​ഗ​ത്ത് ക്രി​ക്ക​റ്റ് പി​ച്ച് നി​ര്‍​മി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​ണ് പ​ഞ്ചാ​യ​ത്തും വ​നം​വ​കു​പ്പും ത​മ്മി​ലു​ള്ള ത​ര്‍​ക്ക​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്.

പൊ​യ്ക നാ​ലാം വാ​ര്‍​ഡി​ല്‍​പ്പെ​ടു​ന്ന ക​ളി​സ്ഥ​ലം ത​ങ്ങ​ളു​ടേ​താ​ണെ​ന്ന് പ​ഞ്ചാ​യ​ത്തും, സം​ര​ക്ഷി​ത വ​ന​ഭൂ​മി​യാ​ണെ​ന്ന് വ​നം​വ​കു​പ്പും അ​വ​കാ​ശ​പ്പെ​ട്ടു. ക​ളി​സ്ഥ​ല​ത്തി​ന്‍റെ ഒ​രു​ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ ഒ​രു സം​ഘം യു​വാ​ക്ക​ള്‍ ഉ​ദ്ദേ​ശം 10 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ 4 മീ​റ്റ​ര്‍ വീ​തി​യി​ല്‍ ക്രി​ക്ക​റ്റ് പി​ച്ചി​നാ​യി കോ​ണ്‍​ക്രീ​റ്റി​ട്ടി​രു​ന്നു. വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ​ത്തി ഈ ​നി​ര്‍​മാ​ണം പൊ​ളി​ച്ചു നീ​ക്കി​യ​തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ക്കം. വ​ന​പാ​ല​ക​രു​ടെ പ​രാ​തി​യി​ല്‍ കു​ട്ടം​പു​ഴ പോ​ലീ​സെ​ത്തി മെ​മ്പ​ര്‍​മാ​രാ​യ ഇ.​സി. റോ​യി, കെ.​എ​സ്. സ​നൂ​പ്, എ​ല്‍​ദോ​സ് ബേ​ബി എ​ന്നി​വ​രെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്‌തു.

ക​ളി​സ്ഥ​ലം വ​ര്‍​ഷ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തി​ന്റെ കൈ​വ​ശ​മു​ള്ള​താ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് കാ​ന്തി വെ​ള്ള​ക്ക​യ്യ​ന്‍ പ​റ​ഞ്ഞു. ക​ളി​സ്ഥ​ലം സം​ര​ക്ഷി​ത വ​ന​ഭൂ​മി​യാ​ണെ​ന്നും ക​ളി​സ്ഥ​ല​ത്തെ ചൊ​ല്ലി വ​നം​വ​കു​പ്പും പ​ഞ്ചാ​യ​ത്തും ത​മ്മി​ല്‍ 2001ല്‍ ​കോ​ട​തി​യി​ൽ ഉ​ത്ത​ര​വ് ഉ​ള്ള​താ​ണെ​ന്നും റേ​ഞ്ച് ഓ​ഫീ​സ​ര്‍ മു​ഹ​മ്മ​ദ് റാ​ഫി വ്യ​ക്ത​മാ​ക്കി.

You May Also Like

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കോതമംഗലം: ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ആധുനീക നില വാരത്തിൽ നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ കെ ദാനി അധ്യക്ഷത വഹിച്ചു.5...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...

NEWS

കോതമംഗലം :- മാമലക്കണ്ടത്ത് പശുക്കളെ തൊഴുത്തിൽ ദുരൂഹ സാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തി. ഏലംതാനത്ത് സുജാത സാജു എന്ന കർഷകയുടെ 2 കറവ പശുക്കളാണ് ചത്തത്. ആറ് പശുക്കളാണ് തൊഴുത്തിലുണ്ടായിരുന്നത്. ഒരു പശുവിൻ്റെ...