Connect with us

Hi, what are you looking for?

NEWS

ആധുനികവൽക്കരിച്ചു: പൊയ്ക ഗവൺമെന്റ് ഹൈസ്കൂളിലെ പ്രീ സ്‌കൂൾ.

കോതമംഗലം : സമഗ്ര ശിക്ഷാ കേരള കോതമംഗലം ബി ആർ സി യുടെ നേതൃത്വത്തിൽ പൊയ്ക ഗവൺമെന്റ് ഹൈസ്കൂളിലെ പ്രീ സ്കൂൾ ആധുനികവൽക്കരണ പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ശാസ്ത്രീയവും, മനശാസ്ത്രപരവുമായ ബോധന രീതികളിലൂടെയും വിവിധ പഠനോപകരണങ്ങൾ ഉൾക്കൊള്ളുന്ന പഠന മൂലകളും സജ്ജമാക്കിയിട്ടുണ്ട്.

പഠന പ്രവർത്തനങ്ങൾ ആസ്വാദ്യകരമാക്കുന്നതിനു വേണ്ടി സജ്ജീകരിച്ചിട്ടുള്ള വിവിധ പഠന മൂലകളുടെ ഉദ്ഘാടനം കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ ലാലു,വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ അയ്യമ്പിള്ള,മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജയമ്മ ഗോപി,പി ടി എ പ്രസിഡന്റ്‌ സജി തോമസ്,മാതൃ സംഘം ചെയർപേഴ്സൺ രമ്യ മനോജ്‌, കോതമംഗലം പ്രോജക്റ്റ് കോ ഓർഡിനേറ്റർ പി ജ്യോതിഷ്,കൈറ്റ് കോർഡിനേറ്റർ എസ് എം അലിയാർ എന്നിവർ വിവിധ കോർണറുകൾ ഉദ്ഘാടനം ചെയ്തു.

പ്രധാനാധ്യാപിക ശ്രീകല ദേവി സ്വാഗതവും,ക്ലസ്റ്റർ കോ ഓർഡിനേറ്റർ സിന്ധു പി ശ്രീധർ നന്ദിയും പറഞ്ഞു.ക്ലസ്റ്റർ കോ ഓർഡിനേറ്റർമായഎ ഇ ഷെമീദ,സിനി സി മാത്യു,അധ്യാപകർ,രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...

CHUTTUVATTOM

കുട്ടമ്പുഴ : ഉരുളൻതണ്ണിയിലെ വളരെ പ്രായമേറിയവർക്ക് 3 പേർക്ക് പട്ടയം കിട്ടാകനി. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ഒന്നാം പാറ ഭാഗത്ത് 54 വർഷം മുൻപ് താമസം തുടങ്ങിയതും BPL ലിസ്റ്റിൽ ഉൾപ്പെട്ടു വരുന്നതും...

NEWS

കോതമംഗലം :- കനത്ത മഴയിൽ റോഡ് തകർന്നതിനാൽ രോഗിയായ വീട്ടമ്മയെ വീട്ടിലെത്തിച്ചത് രണ്ട് കിലോമീറ്റർ ദൂരം ചുമന്ന്; കുട്ടമ്പുഴ പഞ്ചായത്തിലെ തേര ആദിവാസി ഊരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തുടർച്ചയായ കനത്ത...

NEWS

കോതമംഗലം: – മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം; ഇന്ന് വൈകിട്ട് വടാട്ടുപാറ, പലവൻപടിയിലാണ് സംഭവം. വടാട്ടുപാറ, റോക്ക് ഭാഗം ബേസിൽവർഗീസാണ് ഇടിമിന്നലേറ്റ് മരിച്ചത്. പലവൻപടി പുഴയോരത്തെ മരച്ചുവട്ടിൽ നിൽക്കുമ്പോഴാണ് ബേസിലിന് മിന്നലേറ്റത്. ഉടനെ സമീപത്തുണ്ടായിരുന്നവർ...

error: Content is protected !!