കോതമംഗലം: കുട്ടമ്പുഴ വില്ലേജിൽ ജണ്ടയ്ക്കു പുറത്ത് സ്ഥിതി ചെയ്യുന്ന ഭൂമിയുമായി ബന്ധപ്പെട്ട് വടാട്ടുപാറ മേഖലയിൽ പട്ടയ വിവര ശേഖരണത്തിന് തുടക്കം കുറിച്ചു. ആൻ്റണി ജോൺ എം എൽ എ പട്ടയ വിവര ശേഖരണത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യാ ലാലു,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശാന്തമ്മ പയസ്സ്,പഞ്ചായത്ത് മെമ്പർമാരായ വിജയമ്മ ഗോപി,ലിസി ആൻ്റണി,തഹസിൽദാർ റെയ്ച്ചൽ കെ വർഗീസ്,എൽ എ തഹസിൽദാർ നാസർ കെ എം,സി പി ഐ എം ഏരിയ സെക്രട്ടറി ആർ അനിൽ കുമാർ,സി പി ഐ ലോക്കൽ സെക്രട്ടറി പി എ അനസ്,സി പി ഐ എം ലോക്കൽ സെക്രട്ടറി പി കെ പൗലോസ്,ഇ സി റോയി(കോൺഗ്രസ്സ്)എന്നിവർ പങ്കെടുത്തു.പലവൻപടി,പാർട്ടി ആഫീസ് പടി,റോക്ക് ജംഗ്ഷൻ തുടങ്ങിയ പ്രദേശങ്ങളിലെ 500 ഓളം കുടുംബങ്ങളുടെ പട്ടയ വിഷയങ്ങളുമായി ബന്ധപ്പെട്ട തുടർ നടപടികൾ വേഗത്തിലാക്കുവാൻ റവന്യൂ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
