Connect with us

Hi, what are you looking for?

NEWS

കാട്ടാന ആക്രമണം ഉണ്ടായ പ്രദേശം ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ മാവിൻചുവട് പ്രദേശത്ത്  ഇന്ന്(ബുധനാഴ്ച)രാവിലെ ഉണ്ടായ കാട്ടാനയുടെ ആക്രമണം മൂലം  കുമ്പനിരപ്പേൽ വീട്ടിൽ ജോസിന്റെ പോത്ത് കിടാവിനെ കുത്തി കൊലപ്പെടുത്തുകയും നാരേത്ത്കുടി എൽദോസിന്റെ  കൃഷിസ്ഥലത്തിനും നഷ്ടം സംഭവിച്ചു. നാശ നഷ്ടം സംഭവിച്ച പ്രദേശം ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. വന്യമൃഗശല്യം രൂക്ഷമായ പ്രദേശത്ത് ഹാങ്ങിങ്ങ് ഫെൻസിങ്ങ്  സ്ഥാപിക്കുന്ന നടപടികൾ വേഗത്തിൽ പൂർത്തീകരിക്കാനും ഉണ്ടായ നാശ നഷ്ടങ്ങൾക്ക് നഷ്ട പരിഹാരം നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും എം എൽ എ ഡി.എഫ്.ഒ. യ്ക്ക് നിർദ്ദേശം നൽകി. ഈ പ്രദേശത്ത് കൂടുതൽ ഫലപ്രദമായ ഹാങ്ങിങ്ങ് ഫെൻസിങ്ങ് സ്ഥാപിക്കുന്നതിനും കൂടുതൽ വാച്ചർമാരുടെ സേവനം ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് ഉള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി.

കാട്ടാനയുടെ ശല്യം മുന്നിൽകണ്ട് 6 കിലോമീറ്റർ ദൂരത്തിൽ ഹാങ്ങിങ്ങ് ഫെൻസിങ്ങ്  സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള നടപടികൾ ആരംഭിച്ചെങ്കിലും രണ്ടുപ്രാവശ്യം ടെൻഡർ ചെയ്തപ്പോൾ വർക്ക് ഏറ്റെടുക്കാൻ ആരും തയ്യാറാകാത്തത് മൂലമാണ് ഹാങ്ങിങ്ങ് ഫെൻസിങ്ങ് സ്ഥാപിക്കുന്ന പണി ആരംഭിക്കാൻ കഴിയാതിരുന്നത്.എം എൽ എ യോടൊപ്പം റേഞ്ച് ഓഫീസർ മുഹമ്മദ് റാഫി,സി പി ഐ എം നേതാക്കളായ പി കെ പൗലോസ്,റ്റി എ വിനോദ്,വനപാലകർ എന്നിവർ ഉണ്ടായിരുന്നു.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

error: Content is protected !!