കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപ്പാറ മേഘലയിലെ പനമ്പു നെയ്ത്ത് മേലേയ്ക്ക് ഉണര്‍വേകുന്നതിനായി പല പദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കിയെങ്കിലും, ഇപ്പോളും ഈ തൊഴിൽ മേഖല പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. വടാട്ടുപ്പാറയിലെ പനമ്പു നെയ്ത്ത്തൊഴിലാളികള്‍ക്ക് കഴിഞ്ഞ കുറച്ചു മാസമായി ജോലി ചെയ്ത കൂലി ഇപ്പോഴും ലഭിച്ചിട്ടില്ല എന്ന് തൊഴിലാളികൾ പറയുന്നു. ബാബൂ കോർപ്പേറേഷൻ നെയ്ത്ത് ഈറ്റ എത്തിക്കാത്തതും പ്രശ്‌നം ഗുരുതരമാക്കുന്നു. എത്രയും പെട്ടന്ന് പിന്നോക്ക മേഖലയിൽ പണിയെടുക്കുന്ന പാവപ്പെട്ട തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കുവാൻ അധികാരികൾ ഇടപെടണമെന്ന് ഇവർ ആവശ്യപ്പെടുന്നു.
