Connect with us

Hi, what are you looking for?

NEWS

കുടിയേറ്റ കർഷകരുടെ പട്ടയത്തിന് പാര പണിയുന്നവർക്ക് നിഗൂഢ അജണ്ട: ജന സംരക്ഷണ സമിതി.

കോതമംഗലം: കുടിയേറ്റ കർഷകർക്ക് പട്ടയം നൽകാനുള്ള ഗവൺമെന്റ് തീരുമാനത്തിന് എതിര് നിൽക്കുന്നവർ ആധുനിക കാലഘട്ടത്തിന്റെ യൂദാസുമാരാണെന്ന് ജനസംരക്ഷണ സമിതി. ഇടുക്കി, എറണാകുളം, പത്തനംതിട്ട, തൃശ്ശൂർ, ജില്ലകളിൽ പെട്ട കുടിയേറ്റ കർഷകർക്ക് പട്ടയം കൊടുക്കാൻ ഉള്ള നടപടികൾ ഗവൺമെന്റ് സ്വീകരിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് പാലക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില പരിസ്ഥിതിവാദികൾ കോടതിയെ സമീപിച്ചിരിക്കുന്നത്.

ഈ പ്രദേശങ്ങളിലെ മലയോരകർഷകർ 1977 ന് മുമ്പ് സർക്കാരിന്റെ അനുവാദത്തോടെ കൂടെ തന്നെ കുടിയേറിയവരാണ്. പരിസ്ഥിതിയുടെ ഏറ്റവും വലിയ സംരക്ഷകരും കാവൽക്കാരും കുടിയേറ്റ കർഷകർ തന്നെയാണ്. കർഷകരെ സ്വന്തം ഭൂമിയിൽ നിന്ന് ഇറക്കി വിടാൻ ഉള്ള ചില കേന്ദ്രങ്ങളുടെ സംഘടിത പ്രവർത്തന ഭാഗമായിട്ടാണ് ഇത്തരം കേസുകൾ വരുന്നത്. ആർക്കും ഒരു ദ്രോഹവും ചെയ്യാതെ മാന്യമായി കൃഷിചെയ്ത് ജീവിക്കുന്ന കർഷകരെ ഉപദ്രവിക്കുന്ന ഇത്തരം സംഘടനകളുടെയും, പ്രവർത്തകരുടെയും ലക്ഷ്യം എന്താണെന്ന് പരിശോധിക്കപ്പെടണം. ഇവരുടെ സാമ്പത്തിക സ്രോതസ്സുകളും അന്വേഷണ വിധേയമാക്കണം.
പട്ടയം ലഭിക്കുക എന്നുള്ളത് ഓരോ മലയോരകർഷകന്റെയും ജന്മാവകാശമാണ്.

1977 ന് മുൻപുള്ള കൈവശഭൂമി മാത്രമേ ഇപ്പോൾ കർഷകർ കൈവശം വെച്ചിട്ട് ഉള്ളു മിക്കസ്ഥലങ്ങളിലും തന്നെ വനം വകുപ്പ് ജണ്ടയിട്ട് കൃഷിഭൂമിയും വനഭൂമിയും വേർതിരിച്ചിട്ടുണ്ട്. പിന്നെ എന്ത് കാരണം കൊണ്ടാണ് പട്ടയം കൊടുക്കരുത് എന്ന് പരിസ്ഥിതിവാദികൾ എന്ന് അവകാശപ്പെടുന്നവർ പറയുന്നതെന്ന് മനസ്സിലാകുന്നില്ല.
1993ലെ ചട്ടപ്രകാരം പട്ടയം കൊടുത്ത തിനെതിരെ പരിസ്ഥിതിവാദികൾ കോടതി നടപടികൾക്ക് പോയതുകൊണ്ടാണ് പത്തുവർഷത്തോളം മലയോര ജനതയ്ക്ക് പട്ടയം കിട്ടാതിരുന്നത്. എന്നാൽ ഹൈറേഞ്ച് സംരക്ഷണ സമിതി നടത്തിയ നിയമ പോരാട്ടങ്ങളും, ജന സംരക്ഷണ സമിതി ഉൾപ്പെടെയുള്ള കര്ഷക മുന്നേറ്റങ്ങൾ നടത്തിയ ഇടപെടലുകളും, സർക്കാരിന്റെ അനുകൂല നിലപാടും മൂലമാണ് മലയോരജനതയുടെ പട്ടയം എന്ന ആവശ്യത്തിനു പരിഹാരം ഉണ്ടായത്. കുറെയധികം പട്ടയങ്ങൾ ഇതിനകം തന്നെ വിതരണം ചെയ്തു കഴിഞ്ഞു. ഈ സാഹചര്യത്തിൽ മുൻകാലപ്രാബല്യത്തോടെ ഉത്തരവ് റദ്ദ് ചെയ്യണമെന്നും, കൊടുത്ത പട്ടയങ്ങൾ റദ്ദാക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ടുള്ള പരിസ്ഥിതിവാദികളുടെ നിലപാട് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല.

പട്ടയ നടപടികൾ ഇനിയും നീണ്ടുപോയാൽ ജനങ്ങൾ നിയമം കയ്യിലെടുക്കുന്ന സാഹചര്യം വരുമെന്ന് ജനസംരക്ഷണ സമിതി മുന്നറിയിപ്പുനൽകി. മലയോര ജനതയ്ക്ക് പട്ടയം ലഭിക്കുക എന്ന ചിരകാല സ്വപ്ന സാക്ഷാത്കാരത്തിനായി ഏതുതരത്തിലുള്ള പോരാട്ടങ്ങൾക്കും ജനസംരക്ഷണ സമിതി മുൻപിൽ തന്നെ ഉണ്ടാകുമെന്ന് സമിതി രക്ഷാധികാരിയും, കോതമംഗലം രൂപത ഇൻഫാം ഡയറക്ടറുമായ ഫാ. റോബിൻ പടിഞ്ഞാറേക്കുറ്റ്, ജന സംരക്ഷണ സമിതി ചെയർമാൻ ഫാ. കുര്യാക്കോസ് കണ്ണമ്പള്ളി,പ്രസിഡന്റ് ജിമ്മി അരീപ്പറമ്പിൽ, നിർവാഹകസമിതി അംഗം സിജുമോൻ മറ്റത്തിൽ എന്നിവർ അറിയിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളില്‍ വില്പനക്കെത്തിച്ച ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍. കുട്ടമ്പുഴ ഞായപ്പിള്ളി സ്വദേശി ഷാജനാണ് 15 ലിറ്റര്‍ മദ്യവുമായി പൂയംകുട്ടിക്ക് സമീപം ബ്ലാവന കടവില്‍ നിന്ന് പിടിയിലായത്.മദ്യം...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിനായി പുതിയ മന്ദിരം നിര്‍മ്മിക്കുന്നത് തടയാന്‍ പഞ്ചായത്ത് ഭരണം ഉപയോഗിച്ച് കോണ്‍ഗ്രസ് ശ്രമിക്കുന്നതായി എല്‍ഡിഎഫിന്റെ ആരോപണം. ഇതിനെതിരെ കുട്ടമ്പുഴയില്‍ പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചു. സിപിഐ ജില്ലാ...

NEWS

കോതമംഗലം: കോതമംഗലത്ത്  വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും കുട്ടമ്പുഴ നൂറേക്കർ ഭാഗത്ത് രണ്ടു വീടുകളുടെ മേൽക്കൂര പൂർണമായും തകർന്നു. കുട്ടമ്പുഴ, ആനക്കയം വാർഡിൽ നൂറേക്കറിൽ താമസിക്കുന്ന ബിന്ദു, സിജൻ എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകൾ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്തിലെ കൃഷിയിടത്തില്‍ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ വനം വകുപ്പ് സ്ഥല ഉടമയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. വനംവകുപ്പ് കാര്‍ഷിക മേഖലയോട് കാണിക്കുന്ന നീതികേടും,...

CRIME

കോതമംഗലം: മദ്യവില്പപനയെക്കുറിച്ച് പോലീസിന് വിവരം നൽകിയെന്നാരോപിച്ച് വനിതാ പഞ്ചായത്ത് മെമ്പർ ഉൾപ്പെടെയുള്ളവരെ മർദ്ദിച്ച കേസിൽ കുട്ടമ്പുഴ പോലീസ് 3 പേർക്കെതിരെ കേസെടുത്തു.പിണവൂർകുടി സ്വദേശികളായ മധു, മനു, പ്രതാപൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. പിണവൂർകുടിയിൽ ഒരു...

NEWS

കോതമംഗലം :പിണവൂർ കുടിയിൽ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പൂയംകൂട്ടി, നേര്യമംഗലം വനമേഖലകളിൽ നിന്ന് എത്തുന്ന കാട്ടാനകൂട്ടങ്ങളാണ് കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാനകൂട്ടം വ്യാപക കൃഷി നാശം വരുത്തി....

NEWS

കോതമംഗലം – ആൽമരവും പ്ലാവും ചേർന്ന് സൃഷ്ടിച്ച പ്രകൃതിയുടെ അപൂർവ കൂട്ട് കെട്ട്; കോതമംഗലത്തിന് സമീപം വടാട്ടുപാറ എന്ന കൊച്ചുഗ്രാമത്തിലാണ് ഈ കൗതുക കാഴ്ച. കൂറ്റൻ ആൽമരവും അതിന് മധ്യഭാഗത്തായി ചക്ക കായ്ച്ചു...

NEWS

കോതമംഗലം: നവീകരണം പൂർത്തിയാക്കിയ ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒമ്പത് വർഷക്കാലം പശ്ചാത്തല വികസന രംഗത്ത് കോതമംഗലം നിയോജക മണ്ഡലത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത് എന്ന് പൊതുമരാമത്ത് വകുപ്പ്...

NEWS

കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 20245 സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് കാലുത്തീറ്റ നൽകി കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൽമ പരീത് അധ്യക്ഷത വഹിച്ചു. അച്ഛന്റെ കാന്തി വെള്ളക്കയം ഉദ്ഘാടനം...

NEWS

കുട്ടമ്പുഴ: ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി പദ്ധതി പ്രകാരം പഞ്ചായത്തുകളിൽ മത്സ്യകൃഷിക്ക് അപേക്ഷിച്ചവർക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു .കുട്ടമ്പുഴ പഞ്ചായത്തിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കെ എ വിതരണ ഉദ്ഘാടനം...

NEWS

കോതമംഗലം: ബ്ലോക്ക്‌ പഞ്ചായത്ത്‌ ജനകീയസൂത്രണ പദ്ധതി 25 -26 പ്രകാരം കർഷക ഗ്രൂപ്പ്‌കൾക്കുള്ള കുറ്റി കുരുമുളക് തൈകളുടെ വിതരണ ഉത്ഘാടനം കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളകയ്യൻ കുട്ടമ്പുഴ ഷെൽട്ടറിൽ വച്ച് ഉദ്ഘാടനം...

NEWS

കോതമംഗലം :ജില്ലാ ഭരണകൂടത്തിന്റെയും, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും പിണര്‍വൂര്‍കുടി കബനി ട്രൈബല്‍ പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ ‘ലാവണ്യം 2025’ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ആന്റണി ജോണ്‍ എം.എല്‍.എ...

error: Content is protected !!