കുട്ടമ്പുഴ: സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. കുട്ടമ്പുഴ പഞ്ചായത്തിൽ തട്ടേക്കാട് 17വാർഡിൽ ഞായപ്പിള്ളിയയിൽ കുളങ്ങാട്ടിൽ ഷൈൻ തോമസ് എന്നയാളുടെ കിണറ്റിൽ വീണ കാട്ട് പന്നിയെയാണ് വെടിവെച്ച് കൊന്നത്. വനം വകുപ്പിന്റെ പുതിയ ഉത്തരവ് പ്രകാരം നാട്ടുകാരുടെ ആവശ്യപ്രകാരം പഞ്ചായത്ത് ഭരണസമതി പന്നിയെ വെടി വെക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കെ എ ഇടുക്കി വൈൽഡ് ലൈഫ് വാർഡനെ ബന്ധപ്പെടുകയും പന്നിയെ കൊല്ലുന്നതിനുള്ള ഓർഡർ അദ്ദേഹം തട്ടേക്കാടു അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡനെ കൈമാറുകയും ചെയ്തു. ഇതനുസരിച്ച് ലൈസെൻസുള്ള ആളെ വരുത്തി പന്നിയെ വെടിവെച്ചു കൊല്ലുകയും ചെയ്തു.
പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി KA, വാർഡ് മെമ്പർ ആലീസ് സിബി, ജോഷി പൊട്ടക്കൽ, അഷ്‌ബിൻ ജോസ്, ബേസിൽ തേക്കുംകൂടിയിൽ, ആന്റണി ഉലഹന്നാൻ, എൽദോസ് പൈലി, സുബൈർ വട്ടക്കുടി, റോയ് മാളിയേക്കൽ, കുട്ടമ്പുഴ പോലീസ് ഇൻസ്പെക്ടർ, ഫോറെസ്റ്റ്, ഫയർ ഫോഴ്‌സ് ഓഫീസേഴ്സ് എന്നിവരുടെ നേതൃത്വത്തിൽ പന്നിയെ കിണറ്റിൽ നിന്ന് കരയിലെത്തിച്ച് വെടി വെക്കുകയായിരുന്നു.