കുട്ടമ്പുഴ : തട്ടേക്കാട് പക്ഷിസങ്കേതം താത്കാലികമായി അടക്കുകയും സന്ദർശകർക്ക് വിലക്കേർപ്പെടുത്തുകയും ചെയ്‌തു. കുട്ടമ്പുഴ പഞ്ചായത്തിലെ തട്ടേക്കാട് പക്ഷിസങ്കേതത്തിലെ
രണ്ട് താത്കാലിക ജീവനക്കാർക്ക് ബുധനാഴ്ച്ച കോവിഡ് 19 സ്ഥിതീകരിച്ചതിനെ തുടർന്ന് ഇടുക്കി വൈൽഡ് ലൈഫ് വാർഡന്റെ നിർദ്ദേശ പ്രകാരം ഞായറാഴ്ച വരെ തട്ടേക്കാട് പക്ഷി സാങ്കേതത്തിൽ സന്ദർശകരെ പ്രവേശിപ്പിക്കുന്നതല്ല. കുട്ടമ്പുഴ പഞ്ചായത്തിൽ ഇന്നലെ മാത്രം 31 ഓളം കോവിഡ് പോസിറ്റീവ് രോഗികളാണ് ഉണ്ടായിരുന്നത്.
