കുട്ടമ്പുഴ : കുട്ടമ്പുഴ ടാസ്ക് പബ്ലിക് ലൈബ്രറി പുതുതായി നിർമ്മിച്ച ലൈബ്രറി മന്ദിരത്തിന്റെ ഉദ്ഘാടനം ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സന്ധ്യ ലാലു നിർവ്വഹിച്ചു. ലൈബ്രറി പ്രസിഡന്റ് റ്റി.റ്റി.സജീവ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി കെ.കെ.സുനിൽകുമാർ സ്വാഗതം പറഞ്ഞു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ശ്രീ.എം ആർ സുരേന്ദ്രൻ താലൂക്ക് പ്രസിഡന്റ് മനോജ് നാരായണൻ കുട്ടമ്പുഴ സഹ.ബാങ്ക് പ്രസിഡന്റ് കെ.കെ.ശിവൻ, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി സി.പി മുഹമ്മദ്, ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.ഒ കുര്യാക്കോസ്, എസ്.എ.എം കമാൽ, മുൻ പഞ്ചായത്ത് അംഗം വി.വി. ജോണി, സഹകരണ ബാങ്ക് ബോർഡ് അംഗം വി.ഒ.ബെന്നി, സ്നേഹസ്പർശം പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡൻറ് കെ.എ.ജോസഫ്, സെക്രട്ടറി ജിബിജാസഫ് എന്നിവർ കോവിഡ്- 19 നിയന്ത്രണങ്ങൾ പാലിച്ച് പങ്കെടുത്ത് ആശംസകൾ അർപ്പിക്കുകയും എക്സിക്യൂട്ടീവ് അംഗവും പഞ്ചായത്ത് അംഗവുമായ സി.പി.അബ്ദുൾ കരീം നന്ദി പറയുകയും ചെയ്തു.
