Connect with us

Hi, what are you looking for?

NEWS

നാടിന്റെ നൊമ്പരമായി അശ്വതി; വിദ്യാർത്ഥിനി ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരണമടഞ്ഞു.

കോതമംഗലം : മാതിരപ്പള്ളി ഹൈസ്കൂൾ വിദ്യാർത്ഥിനി ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരണമടഞ്ഞു.കറുകടം സ്വദേശിനിയായ മറ്റനായി അശ്വതി ഷിമിലേഷ് (14) ആണ് മരണമടഞ്ഞത്. തിങ്കളാഴ്ച പരീക്ഷ എഴുതാൻ വന്ന വിദ്യാർത്ഥിനി സ്കൂളിൽ ശർദ്ദിച്ചതിനെ തുടർന്ന് അധ്യാപകർ കോതമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടർമാരുടെ പരിശോധനയിൽ ആന്തരിക അവയവങ്ങൾക്ക് തകരാർ സംഭവിച്ചത് കണ്ടെത്തിയതിനെ തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കെ ഇന്ന് വ്യാഴാഴ്ച്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

അശ്വതിയുടെ കുടുംബം കുട്ടമ്പുഴ കൂവപ്പാറയിൽ നിന്ന് വന്ന് കറുകടം ഷാപ്പുംപടിയിൽ കാർമൽ നിവാസിനു സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ സംസ്കരിക്കും.

🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.. 👇

https://chat.whatsapp.com/KI0hMIlp4D68BeXbJvk36r

You May Also Like

NEWS

കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...

CHUTTUVATTOM

കുട്ടമ്പുഴ : ഉരുളൻതണ്ണിയിലെ വളരെ പ്രായമേറിയവർക്ക് 3 പേർക്ക് പട്ടയം കിട്ടാകനി. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ഒന്നാം പാറ ഭാഗത്ത് 54 വർഷം മുൻപ് താമസം തുടങ്ങിയതും BPL ലിസ്റ്റിൽ ഉൾപ്പെട്ടു വരുന്നതും...

NEWS

കോതമംഗലം :- കനത്ത മഴയിൽ റോഡ് തകർന്നതിനാൽ രോഗിയായ വീട്ടമ്മയെ വീട്ടിലെത്തിച്ചത് രണ്ട് കിലോമീറ്റർ ദൂരം ചുമന്ന്; കുട്ടമ്പുഴ പഞ്ചായത്തിലെ തേര ആദിവാസി ഊരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തുടർച്ചയായ കനത്ത...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

error: Content is protected !!