Connect with us

Hi, what are you looking for?

NEWS

ട്രോൾ മഴയിൽ മുങ്ങി, സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി റോഡിന് നടുവിലെ വൈദ്യുതി പോസ്റ്റ്‌.

കോതമംഗലം : ട്രോൾ മഴയിൽ മുങ്ങി, നാണിച്ചു നിൽക്കുന്ന ഒരു വൈദ്യുതി പോസ്റ്റ്‌ ഉണ്ട് കുട്ടമ്പുഴയിൽ. കാലങ്ങളായി പൊട്ടി പൊളിഞ്ഞു തകർന്നു ശാപമോക്ഷം പേറി കിടന്നിരുന്ന തട്ടേക്കാട് – കുട്ടമ്പുഴ റോഡ് വീതി കൂട്ടി നന്നാക്കി, ടാർ ചെയ്യുന്നതിന്റെ ഭാഗമായി മെറ്റൽ വിരിച്ചു നിരത്തിയിട്ടിരിക്കുകയാണ് .വീതി കൂട്ടി വന്നപ്പോൾ റോഡിന്റെ നടുവിലായി പോയ ഞായപ്പിള്ളിയിലെ ഒരു പാവം വൈദ്യുതി പോസ്റ്റിനാണ് ട്രോൾ മഴയിൽ മുങ്ങി കുളിക്കേണ്ട അവസ്ഥ വന്നിരിക്കുന്നത്. റോഡ് വീതി കൂട്ടി മെറ്റൽ വിരിച്ചപ്പോൾ ഈ വൈദ്യുതി പോസ്റ്റിനെ പറിച്ചു, മാറ്റി സ്ഥാപിക്കാൻ അധികാരികൾ ശ്രദ്ധിച്ചില്ല എന്നും, പോസ്റ്റ്‌ മാറ്റാതെ ടാർ ചെയ്യാൻ നീക്കം നടക്കുന്നു എന്നുമാണ് പ്രദേശവാസികളുടെ ആക്ഷേപം.

തട്ടേക്കാട് കുട്ടമ്പുഴ റോഡീല്‍ ഞായപ്പിള്ളി, അറമ്പന്‍കുടി പാലത്തിന്റടുത്താണ് റോഡ് ടാറ് ചെയ്യാന്‍ മെറ്റല്‍ വിരിച്ചിരിക്കുന്നത്. കിഫ്‌ബിയിൽ നിന്ന് തുക അനുവദിച്ചു റോഡ് പണി തുടങ്ങിയിട്ട് വർഷം ഒന്നായി. ഇതുവരെ പണി പൂർത്തിയായിട്ടില്ല.അതിനിടയിൽ ആണ് വൈദ്യുതി പോസ്റ്റിനെ ചൊല്ലിയുള്ള ട്രോൾ മഴ. എന്തായാലും പോസ്റ്റുകൾ ഉടൻ മാറ്റുമെന്നും, അതിനു ശേഷം മാത്രമേ ടാർ ചെയ്യുകയുള്ളൂ എന്നുമാണ് ഇതുമായി ബന്ധപ്പെട്ട അധികൃതരുടെ ഭാഷ്യം.

You May Also Like

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളില്‍ വില്പനക്കെത്തിച്ച ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍. കുട്ടമ്പുഴ ഞായപ്പിള്ളി സ്വദേശി ഷാജനാണ് 15 ലിറ്റര്‍ മദ്യവുമായി പൂയംകുട്ടിക്ക് സമീപം ബ്ലാവന കടവില്‍ നിന്ന് പിടിയിലായത്.മദ്യം...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിനായി പുതിയ മന്ദിരം നിര്‍മ്മിക്കുന്നത് തടയാന്‍ പഞ്ചായത്ത് ഭരണം ഉപയോഗിച്ച് കോണ്‍ഗ്രസ് ശ്രമിക്കുന്നതായി എല്‍ഡിഎഫിന്റെ ആരോപണം. ഇതിനെതിരെ കുട്ടമ്പുഴയില്‍ പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചു. സിപിഐ ജില്ലാ...

NEWS

കോതമംഗലം: കോതമംഗലത്ത്  വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും കുട്ടമ്പുഴ നൂറേക്കർ ഭാഗത്ത് രണ്ടു വീടുകളുടെ മേൽക്കൂര പൂർണമായും തകർന്നു. കുട്ടമ്പുഴ, ആനക്കയം വാർഡിൽ നൂറേക്കറിൽ താമസിക്കുന്ന ബിന്ദു, സിജൻ എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകൾ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്തിലെ കൃഷിയിടത്തില്‍ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ വനം വകുപ്പ് സ്ഥല ഉടമയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. വനംവകുപ്പ് കാര്‍ഷിക മേഖലയോട് കാണിക്കുന്ന നീതികേടും,...

CRIME

കോതമംഗലം: മദ്യവില്പപനയെക്കുറിച്ച് പോലീസിന് വിവരം നൽകിയെന്നാരോപിച്ച് വനിതാ പഞ്ചായത്ത് മെമ്പർ ഉൾപ്പെടെയുള്ളവരെ മർദ്ദിച്ച കേസിൽ കുട്ടമ്പുഴ പോലീസ് 3 പേർക്കെതിരെ കേസെടുത്തു.പിണവൂർകുടി സ്വദേശികളായ മധു, മനു, പ്രതാപൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. പിണവൂർകുടിയിൽ ഒരു...

NEWS

കോതമംഗലം :പിണവൂർ കുടിയിൽ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പൂയംകൂട്ടി, നേര്യമംഗലം വനമേഖലകളിൽ നിന്ന് എത്തുന്ന കാട്ടാനകൂട്ടങ്ങളാണ് കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാനകൂട്ടം വ്യാപക കൃഷി നാശം വരുത്തി....

NEWS

കോതമംഗലം: തിരുവനന്തപുരം പ്രേം നസീർ സുഹൃത് സമിതി – അരീക്കൽ ആയൂർവേദ ആശുപത്രിയുടെ സഹകരണത്തോടെ ഏർപ്പെടുത്തിയ 7-മത് അച്ചടി – ദൃശ്യ മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവൻ ശൊമ്മാങ്കുടി...

NEWS

കോതമംഗലം : തിരുവനന്തപുരം സർഗ്ഗാരവം സാഹിത്യ സാംസ്കാരിക വേദിയുടെ ഗിഫ മാധ്യമ പുരസ്കാരം മാധ്യമ പ്രവർത്തകനും, കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി. അലക്സിന്. നാളെ ബുധനാഴ്ച്ച തിരുവനന്തപുരം...

NEWS

കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 20245 സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് കാലുത്തീറ്റ നൽകി കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൽമ പരീത് അധ്യക്ഷത വഹിച്ചു. അച്ഛന്റെ കാന്തി വെള്ളക്കയം ഉദ്ഘാടനം...

NEWS

കുട്ടമ്പുഴ: ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി പദ്ധതി പ്രകാരം പഞ്ചായത്തുകളിൽ മത്സ്യകൃഷിക്ക് അപേക്ഷിച്ചവർക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു .കുട്ടമ്പുഴ പഞ്ചായത്തിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കെ എ വിതരണ ഉദ്ഘാടനം...

NEWS

കോതമംഗലം: ബ്ലോക്ക്‌ പഞ്ചായത്ത്‌ ജനകീയസൂത്രണ പദ്ധതി 25 -26 പ്രകാരം കർഷക ഗ്രൂപ്പ്‌കൾക്കുള്ള കുറ്റി കുരുമുളക് തൈകളുടെ വിതരണ ഉത്ഘാടനം കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളകയ്യൻ കുട്ടമ്പുഴ ഷെൽട്ടറിൽ വച്ച് ഉദ്ഘാടനം...

NEWS

കോതമംഗലം :ജില്ലാ ഭരണകൂടത്തിന്റെയും, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും പിണര്‍വൂര്‍കുടി കബനി ട്രൈബല്‍ പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ ‘ലാവണ്യം 2025’ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ആന്റണി ജോണ്‍ എം.എല്‍.എ...

error: Content is protected !!