കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ തട്ടേക്കാട് – കുട്ടമ്പുഴ റോഡ് കിഫ്ബിയിൽ നിന്നും 23 കോടി രൂപ മുടക്കി ആധുനിക നില വാരത്തിൽ നവീകരിക്കുന്നതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. വീതി കൂട്ടി ആധുനിക രീതിയിൽ ബി എം & ബി സി നിലവാരത്തിലാണ് റോഡ് നവീകരണം പുരോഗമിക്കുന്നത്. അതോടൊപ്പം തന്നെ കുട്ടമ്പുഴയിലെ പുതിയ പാലവും പാലത്തിന് അപ്രോച്ച് റോഡും,പുഴയുടെ സൈഡുകളിൽ സംരക്ഷണ ഭിത്തിയും,വെള്ളക്കെട്ടുള്ള ഇടങ്ങളിൽ ക്രോസ് ഡ്രൈനും, ആവശ്യമുള്ളിടത്തെല്ലാം കാനകൾ നിർമ്മിച്ചും,വെള്ളക്കെട്ട് ഒഴിവാക്കിയാണ് റോഡ് നിർമ്മിക്കുന്നത്.അതോടൊപ്പം
റോഡ് മാർക്കിങ്ങും,സൈൻ ബോർഡുകളും അടക്കമുള്ള റോഡ് സുരക്ഷ ക്രമീകരണങ്ങളടക്കം ഏർപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കോതമംഗലം മണ്ഡലത്തിൽ ഏറ്റവും തുക കൂടുതൽ ചെലവഴിച്ച് നിർമ്മിക്കുന്ന റോഡാണിത്.