കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടി പുറമല കോളനിയിലെ ജനവാസ മേഖലയെ വിട്ടൊഴുയുന്നില്ല. കഴിഞ്ഞ കുറേ ദിവസങ്ങളായി നിരന്തരം രാത്രിയിൽ കാട്ടാനകൂട്ടം പുറമല ജനവാസ മേഖലയിൽ കയറി കൃഷി വ്യാപകമായി നശിപ്പിക്കുന്നു. ജനങ്ങളുടെ സ്വൈരജീവിതം നശിച്ചിട്ട് നാളുകളായി. അപകടകാരിയായ ഒറ്റയാൻ കൊമ്പനാന കൂടി എത്തിയതോടെ ജനം ആകെ ഭീതിയിലാണ്. സത്രപ്പടി മുനിയറ പാറ ഇല്ലിത്തണ്ട് പ്രദേശങ്ങളിലും ഈ കൊമ്പനാന രാത്രിക്കാലങ്ങളിൽ എത്തി കൃഷികൾ നശിപ്പിക്കാറുണ്ട്. പ്രളയത്തിൽ തകർന്നടിഞ്ഞ കൃഷിയിടങ്ങളിൽ നഷ്ടം സഹിച്ചും വീണ്ടും കൃഷിയിറക്കി വരുമ്പോഴാണ് ഇവ ആന നശിപ്പിക്കുന്നത്.
കാട്ടാന ശല്യം തടയാൻ ഈ പ്രദേശത്ത് സൗരോർജ്ജ വേലി സ്ഥാപിക്കുകയും വേണം.
പ്രദേശത്തെ ജനങ്ങളുടെ ജീവനു സംരക്ഷണം നൽകാൻ വേണ്ട സത്വര നടപടി വനം വകുപ്പ് സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് എം. കുട്ടമ്പുഴ വാർഡ് പ്രസിഡന്റ് കുട്ടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം പ്രസിഡന്റ് റ്റി പി. ബേബി ഉത്ഘാടനം ചെയ്തു. ഓ.കെ സുഗുണൻ, ഷാജി മാത്യു ,രമണൻ നാരായണൻ, എന്നിവർ നേതൃത്വം നൽകി.