കോതമംഗലം : കരൾ രോഗബാധിതയായ കുട്ടമ്പുഴ സ്വദേശിനി വിമലയുടെ ചികിത്സാ സഹായത്തിലേക്ക് പണം സ്വരൂപിക്കാൻ പ്രിയ ബസ് കാരുണ്യയാത്ര നടത്തി. അമ്പത് ലക്ഷം രൂപയാണ് ചികിത്സക്കായി വേണ്ടത്. തീർത്തും നിർദ്ധന കുടുംബമാണ് വിമലയുടേത്. ഭർത്താവ് ആന്റണി കൂലിപ്പണി ചെയ്താണ് കുടുംബം പോറ്റുന്നത്. ചികിത്സക്കായി വലിയ ഒരു തുക കണ്ടെത്താനാകാതെ വിശമിക്കുകയാണ് ഈ കുടുംബം. ഇപ്പോൾ വിമലയുടെ ചികിത്സക്കായി സുമനസ്സുകളുട സഹായം തേടുകയാണ് ഈ കുടുംബം . ഇന്ന് തിങ്കാഴ്ച പ്രിയ ബസ് വിമല ചികിത്സ ഫണ്ടിലേക്ക് ഫണ്ട് സ്വരൂപിക്കാൻ നാട്ടുകാർക്ക് ഒപ്പം കൈകോർക്കുകയായിരുന്നു.
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രിസിഡന്റ് പി എ എം ബഷീർ ചികിത്സാ ഫണ്ട് സമാഹരണം ഉൽഘാടനം ചെയ്‌തു. .കുട്ടമ്പുഴ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കെ എ,വിമല ചികിത്സ നിധി സെക്രട്ടറി മുജീബ് പി എം, അഷ്‌ബിൻ ജോസ്, എൽദോസ് ഏലിയാസ്,ഉരുളൻതണ്ണി ഫ്രണ്ട്സ് ക്ലബ് അംഗം റിൻസ് പീറ്റർ, കുട്ടമ്പുഴ ഓട്ടോ ഡ്രൈവർ അസോസിയേഷൻ പ്രധിനിധി റഷീദ് മൈപ്പാൻ, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.