Connect with us

Hi, what are you looking for?

EDITORS CHOICE

വേറിട്ട ബോധവൽക്കരണം; കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ മാതൃകയാകുന്നു.

  • മുരളി കുട്ടമ്പുഴ

കുട്ടമ്പുഴ: ആളുകളുടെ മനോഭാവത്തിൽ മാറ്റമുണ്ടാക്കാൻ കോമാളി വേഷത്തിൽ ആരോഗ്യ പ്രവർത്തകർ.  കുട്ടമ്പുഴ ഫാമിലി ഹെൽത്ത് സെന്ററിലെ ജെ.പി.എച്ച് എൻ.ലാസാണ് കൊറോണയ്ക്കതിരെ നാട്ടുകാരിൽ ബോധവൽക്കരണം നടത്താൻ കോമാളി വേഷത്തിൽ നാട്ടിലിറങ്ങിയത്. കുട്ടമ്പുഴയിലെ മുഴുവൻ സ്ഥാപനങ്ങളിലും ഇവർ കയറിയിറങ്ങി കോവിഡിനെതിരെ കരുതേണ്ട കാര്യങ്ങൾ പറഞ്ഞു കൊടുത്തു. മാസ്ക് കൃത്യമായ ധരിക്കാതെയും അനാവശ്യത്തിനു റോഡിലിറങ്ങിയവരേയും, കോവിഡ് നിയമങ്ങൾ ലംഘിച്ചു കണ്ട കച്ചവട സ്ഥാപനക്കാരെയും കർശന രീതിയിൽ കാര്യങ്ങൾ ബോധിപ്പിച്ചു കൊണ്ടായിരുന്നു പ്ലാക്കാർഡുകളുമേന്തിയ ആരോഗ്യ സംഘം സ്ഥാപനങ്ങളിൽ യാദൃശ്ചികമായെത്തിയത്. വേറിട്ട ബോധവൽക്കരണ രീതി ഫലം കണ്ടു എന്ന് ജെ.പി.എച്ച്.എൻ. ലാസ് പറഞ്ഞു.

You May Also Like

NEWS

കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...

CHUTTUVATTOM

കുട്ടമ്പുഴ : ഉരുളൻതണ്ണിയിലെ വളരെ പ്രായമേറിയവർക്ക് 3 പേർക്ക് പട്ടയം കിട്ടാകനി. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ഒന്നാം പാറ ഭാഗത്ത് 54 വർഷം മുൻപ് താമസം തുടങ്ങിയതും BPL ലിസ്റ്റിൽ ഉൾപ്പെട്ടു വരുന്നതും...

NEWS

കോതമംഗലം :- കനത്ത മഴയിൽ റോഡ് തകർന്നതിനാൽ രോഗിയായ വീട്ടമ്മയെ വീട്ടിലെത്തിച്ചത് രണ്ട് കിലോമീറ്റർ ദൂരം ചുമന്ന്; കുട്ടമ്പുഴ പഞ്ചായത്തിലെ തേര ആദിവാസി ഊരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തുടർച്ചയായ കനത്ത...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

error: Content is protected !!