കോതമംഗലം : യഥാസമയം ചികിത്സ ലഭിക്കാതെ ആദിവാസി ബാലൻ മരിച്ചു. പൂയംകൂട്ടി ആദിവാസി മേഖലയിലെ കുഞ്ചിപ്പാറ കുടിയിൽ താമസക്കാരായ ശശി – മഞ്ജു ദമ്പതികളുടെ മകൻ മൂന്നു വയസുള്ള ശബരിനാഥാണ് മരിച്ചത്. രണ്ടു ദിവസമായി കുട്ടിക്ക് പനിയായിരുന്നു. ഇതേ തുടർന്ന് കുട്ടമ്പുഴ പിഎച്ച്സിയിൽ എത്തി ഡോക്ടറെ കണ്ടിരുന്നതാണ്. എന്നാൽ ഇന്ന് രാവിലെ കുട്ടിക്ക് വീണ്ടും പനി കൂടുകയും കൂടുതൽ ചികിത്സക്കായി കോതമംഗലത്തേക്ക് കൊണ്ടുവരവേ വഴിമധ്യേ കുട്ടി മരണപെടുകയായിരുന്നു. താലൂക്ക് ആശുപത്രിയിൽ എത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു . കുട്ടിയുടെ മരണവിവരം അറിഞ്ഞ പിതാവ് ബോധരഹിതനായി ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടമ്പുഴയിൽ നിന്നെത്തിയ ജനപ്രതിനിധികളും ബന്ധുക്കളും ആവശ്യപ്പെട്ടതനുസരിച്ച് മൃതദേഹം മൂവ്വാറ്റുപുഴ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.

You must be logged in to post a comment Login