കുട്ടമ്പുഴ: കുട്ടമ്പുഴ- തട്ടേക്കാട് എസ് വളവിലും വൻകാടുകൾ പടർന്ന് പന്തലിച്ചു. കാട്ടു മൃഗങ്ങളുടെ ശല്യം ഈ പ്രദേശത്ത് എറെയുണ്ട്. നിരവതി വാഹനങ്ങളും കാൽനടയാത്രക്കാരും പോകുന്ന റോഡാണിത്.
കാടിനുള്ളിൽ കാട്ടാനകൾ പതുങ്ങി നിന്നാൽ പോലും അറിയില്ല. നിരവതി വീട്ടുകാരുടെ തെങ്ങ്, വാഴ തുടങ്ങിയവ കഴിഞ്ഞ രാത്രിയിൽ കാട്ടാന നശിപ്പിച്ചിട്ടുണ്ട്.
തട്ടേക്കാട് എസ് വളവിലുള്ള ഉൾവഴിയിലുള്ള ഭാഗത്ത് നിരവതി വീട്ടുക്കാരും താമസിക്കുന്നുണ്ട്.
ഈ പ്രദേശത്താണ് കുടുതൽ കാടു പടർന്നിരിക്കുന്നത്.
കഴിഞ്ഞ മാസം കാട്ടുപന്നി കുത്തി പരുക്കേൽപ്പിച്ച ആദിവാസി സ്ത്രീയും കുടുബവും പഴയ സ്ഥലത്ത് നിന്ന് മാറി ഇവിടെ വാടകയ്ക്ക് താമസമാക്കിയിട്ടുണ്ട്. അടിയന്തരമായ്കാടുകൾ വെട്ടി ഉടൻനീക്കം ചെയ്യണമെന്ന് പ്രദേശവാസികളുടെ ആവശ്യം.
