Connect with us

Hi, what are you looking for?

NEWS

വനത്തിനുള്ളിൽ കയറി വീഡിയോ പിടിച്ചു ; മൂന്ന് പേർക്ക് എതിരെ കേസ്

കോതമംഗലം : നേര്യമംഗലം റേഞ്ചിലും, പൂയംകുട്ടി റേഞ്ചിലുമുള്ള സംരക്ഷിത വനമേഖലയിൽ കയറി വിഡിയോ ചിത്രീകരിച്ചതിനും, പ്രചരിപ്പിച്ചതിനും പ്രശസ്‌ത വിഡിയോ വ്ലോഗര്‍ സുജിത് ഭക്തനെതിരെ വനംവകുപ്പ് കേസെടുത്തു. കുട്ടമ്പുഴയിലുള്ള വി.കെ.ജെ ഇന്റര്‍നാഷണല്‍ ഹോട്ടലുമായി ചേര്‍ന്നാണ് വിഡിയോ തയാറാക്കിയിരിക്കുന്നത്. വനം വകുപ്പിന്റെ അനുമതി വാങ്ങാതെയാണ് സുജിത്തും ഫാമിലിയും കാടിനുള്ളില്‍ പ്രവേശിച്ചത്. വനത്തിനുള്ളിലെ കാഴ്ചകൾ വീഡിയോ ആയി ചിത്രീകരിക്കുകയും , സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിനെത്തുടർന്നാണ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സുജിത് ഭക്തന്‍, വി.കെ.ജെ ഇന്‍റര്‍നാഷണല്‍ ഹോട്ടലുടമ, രണ്ട് ജീപ്പ് ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അനുമതിയില്ലാതെ സംരക്ഷിതവനത്തിനുള്ളില്‍ പ്രവേശിക്കുന്നത് കേരള വനനിയമത്തിലെ ഇരുപത്തിയേഴാം വകുപ്പുപ്രകാരം അഞ്ചുവര്‍ഷം തടവും, പതിനായിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

ദിവസങ്ങൾക്ക് മുൻപ് സുജിത് ഭക്തന്‍ തന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ അപ്‌ലോഡ് ചെയ്ത വ‌ിഡിയോ ആണ് പ്രശ്‌നം സൃഷ്ഠിച്ചിരിക്കുന്നത്. നേര്യമംഗലം റേഞ്ചില്‍പ്പെട്ട ഇഞ്ചിത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലും, മലയാറ്റൂര്‍ ഡിവിഷനിലെ പൂയംകുട്ടിയിലും നടത്തുന്ന സാഹസിക ഓഫ് റോഡിങ് ആണ് വീഡിയോയില്‍ ഉള്ളത്. ഇഞ്ചിത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ വാഹനങ്ങള്‍ കൊണ്ടുപോകുന്നതിന് അനുമതിയില്ലാത്ത ക്ണാച്ചേരി അമ്പലത്തിന്റെ ഭാഗത്തേക്ക് ജീപ്പില്‍ പോകുന്നതും, പാറപ്പുറത്ത് സാഹസികമായി ജീപ്പ് കയറ്റുന്നതുമെല്ലാം വിഡിയോയിലുണ്ട്. കാട്ടിനുള്ളില്‍ കുടുങ്ങിപ്പോകുന്ന ജീപ്പ് തള്ളി പുറത്തെത്തിക്കുന്നതും ഇരുപത്തിയഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലുണ്ട്. വനത്തിനുള്ളില്‍ വീഡിയോ ചിത്രീകരിക്കണമെങ്കില്‍ വനം വകുപ്പിന്റെ അനുമതി വാങ്ങുകയും വേണം.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

error: Content is protected !!