Connect with us

Hi, what are you looking for?

ACCIDENT

പൂയംകുട്ടി ബ്ലാവന ജങ്കാറിൽ കാർ നിയന്ത്രണം നഷ്ടപ്പെട്ട് ആറിൽ പതിച്ചു

കോതമംഗലം: ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട കാർ പൂയംകുട്ടി ആറിലേക്ക് പതിച്ചു. വഴിമാറിയത് വൻ ദുരന്തം. കോതമംഗലത്തു നിന്നും കല്ലേലി മേട്ടിലേക്ക് പോകുന്നതിന് വേണ്ടി ജങ്കാറിൽ കയറ്റുന്നതിന് വേണ്ടി ഇറക്കത്തിൽ നിർത്തിയിട്ടിരുന്ന സ്കോർപിയോ കാറാണ് പൂയംകൂട്ടി ആറിലേക്ക് പതിച്ചത്. പുഴയിൽ മുങ്ങി താഴ്ന്ന കാറിൽ ഉണ്ടായിരുന്ന ഡ്രൈവർ കല്ലേലിമേട് ഇടപ്പാറ ബേസിൽ (30) അൽഭുതകരമായി രക്ഷപ്പെട്ടു. പുഴയിൽവെള്ളത്തിൽ മുങ്ങിയ കാറിന്റെ സൈഡ് ഗ്ലാസ് തകർത്ത് പുറത്തു കടന്നാണ് ബേസിൽ നീന്തി രക്ഷപ്പെട്ടത്.

ബ്ലാവനായിൽ നിന്നും കല്ലേലുംമേഡ് പോകാനുള്ള ഏക മാർഗമായ ബ്ലാവന ജങ്കാർ സർവീസിൽ ആണ് വാഹനം അപകടത്തിൽ പെട്ടത്. കല്ലേലുംമേഡ് സ്വദേശി ഇടപ്പാറ ബേസിലിന്റെ സ്‌കോർപിയോ, ജങ്കാറിൽ കയറ്റനായി ഇറക്കം ഉള്ള റോഡിൽ പാർക്ക് ചെയ്തപ്പോൾ ഹാൻഡ് ബ്രെക്ക് റിലീസ് ആവുകയായിരുന്നു. വാഹനം നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും കരയിൽ അടുപ്പിച്ച ജങ്കാറിൽ കയറി ഇറങ്ങി പൂർണമായും വെള്ളത്തിൽ മുങ്ങുകയായിരുന്നു. ഈ സമയം ഡ്രൈവിംഗ് സീറ്റിൽ തന്നെ ഉണ്ടായിരുന്ന ബേസിൽ ,വിന്റോ ഗ്ലാസ് ഓപ്പൺ ആയി കിടന്നതുകൊണ്ട അത്ഭുതകരമായി ആണ് രക്ഷപെട്ടത്. അപകടത്തിൽ ആർക്കും പരുക്കുകൾ ഇല്ല. നാട്ടുകാരുടെ സഹകരണത്തോടെ വാഹനം കരക്കെത്തിച്ചു.

https://www.facebook.com/shibin.ak.71/videos/1535978769889126/?t=5

You May Also Like

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...

NEWS

കോതമംഗലം :- മാമലക്കണ്ടത്ത് പശുക്കളെ തൊഴുത്തിൽ ദുരൂഹ സാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തി. ഏലംതാനത്ത് സുജാത സാജു എന്ന കർഷകയുടെ 2 കറവ പശുക്കളാണ് ചത്തത്. ആറ് പശുക്കളാണ് തൊഴുത്തിലുണ്ടായിരുന്നത്. ഒരു പശുവിൻ്റെ...

NEWS

കോതമംഗലം : – പാരിസ്ഥിതിക ഭീഷണി ഉയർത്തുന്ന ഭീമൻ ആഫ്രിക്കൻ ഒച്ചുകളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി, ക്ണാച്ചേരി പ്രദേശങ്ങൾ. അക്കാറ്റിന ഫൂലിക്ക എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ആഫ്രിക്കൻ ഒച്ചുകൾ കൃഷിയിടങ്ങളിലേക്കും, വീടുകളിലേക്കും...

NEWS

കുട്ടമ്പുഴ : വളർത്തു പോത്തിനെ കെട്ടിയിട്ട് മൃഗീയമായി തല്ലി പരിക്കേൽപ്പിച്ചതായി പരാതി. തട്ടേക്കാട് പക്ഷി നിരീക്ഷണ കേന്ദ്രത്തിലെ താൽക്കാലിക ഗൈഡായ രാജീവിന്റെ പോത്തിനെയാണ് നാട്ടുകാരൻ കൂടിയായ വ്യക്തി കെട്ടിയിട്ട് തല്ലി കാലൊടിച്ചിരിക്കുന്നത്. തന്റെ...