കോതമംഗലം: ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട കാർ പൂയംകുട്ടി ആറിലേക്ക് പതിച്ചു. വഴിമാറിയത് വൻ ദുരന്തം. കോതമംഗലത്തു നിന്നും കല്ലേലി മേട്ടിലേക്ക് പോകുന്നതിന് വേണ്ടി ജങ്കാറിൽ കയറ്റുന്നതിന് വേണ്ടി ഇറക്കത്തിൽ നിർത്തിയിട്ടിരുന്ന സ്കോർപിയോ കാറാണ് പൂയംകൂട്ടി ആറിലേക്ക് പതിച്ചത്. പുഴയിൽ മുങ്ങി താഴ്ന്ന കാറിൽ ഉണ്ടായിരുന്ന ഡ്രൈവർ കല്ലേലിമേട് ഇടപ്പാറ ബേസിൽ (30) അൽഭുതകരമായി രക്ഷപ്പെട്ടു. പുഴയിൽവെള്ളത്തിൽ മുങ്ങിയ കാറിന്റെ സൈഡ് ഗ്ലാസ് തകർത്ത് പുറത്തു കടന്നാണ് ബേസിൽ നീന്തി രക്ഷപ്പെട്ടത്.
ബ്ലാവനായിൽ നിന്നും കല്ലേലുംമേഡ് പോകാനുള്ള ഏക മാർഗമായ ബ്ലാവന ജങ്കാർ സർവീസിൽ ആണ് വാഹനം അപകടത്തിൽ പെട്ടത്. കല്ലേലുംമേഡ് സ്വദേശി ഇടപ്പാറ ബേസിലിന്റെ സ്‌കോർപിയോ, ജങ്കാറിൽ കയറ്റനായി ഇറക്കം ഉള്ള റോഡിൽ പാർക്ക് ചെയ്തപ്പോൾ ഹാൻഡ് ബ്രെക്ക് റിലീസ് ആവുകയായിരുന്നു. വാഹനം നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും കരയിൽ അടുപ്പിച്ച ജങ്കാറിൽ കയറി ഇറങ്ങി പൂർണമായും വെള്ളത്തിൽ മുങ്ങുകയായിരുന്നു. ഈ സമയം ഡ്രൈവിംഗ് സീറ്റിൽ തന്നെ ഉണ്ടായിരുന്ന ബേസിൽ ,വിന്റോ ഗ്ലാസ് ഓപ്പൺ ആയി കിടന്നതുകൊണ്ട അത്ഭുതകരമായി ആണ് രക്ഷപെട്ടത്. അപകടത്തിൽ ആർക്കും പരുക്കുകൾ ഇല്ല. നാട്ടുകാരുടെ സഹകരണത്തോടെ വാഹനം കരക്കെത്തിച്ചു.
https://www.facebook.com/shibin.ak.71/videos/1535978769889126/?t=5