Connect with us

Hi, what are you looking for?

NEWS

വനാതിർത്തികൾ മനുഷ്യമൃഗ സംഘർഷത്തിന്‍റെ വിളനിലമാകുമ്പോൾ; പൂയംകുട്ടിയിൽ ജന സംരക്ഷണ സമിതി സമരം അവസാനിപ്പിച്ചു.

കുട്ടമ്പുഴ : കേരളത്തില്‍ മനുഷ്യമൃഗസംഘർഷം ഏറ്റവും രൂക്ഷമായ സ്ഥലമാണ് കുട്ടമ്പുഴ പഞ്ചായത്ത്. ഒരായുസ്സിന്‍റെ അധ്വാനമത്രയും വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഇല്ലാതാകുന്നതിന്‍റെ വേദനയാണ് ഗ്രാമത്തിലെ ഓരോ കർഷകനും പങ്കുവെക്കാനുള്ളത്.
രാവിലെ 7 മണിയോടെ പൂയംകുട്ടി പടിഞ്ഞാറേക്കര എൽദോസ് ന്റെ വീടിന് സമീപമുള്ള കിണറിൽ കാട്ടാന വീണത്. ഈ സമയം ഇവിടെ തടിച്ചു കൂടിയ ജനങ്ങൾ പൂയംകുട്ടി ജനസംരക്ഷണ സമിതി കൺവീനർ ഫാദർ റോബിൻ പടിഞ്ഞാറേകുറ്റിന്റെ നേതൃത്വത്തിൽ വന്യജീവി ശല്യം തടയാനുള്ള ഉറപ്പ് ലഭിച്ചതിനുശേഷം മാത്രമേ ആനയെ കയറ്റി കൊണ്ടു പോകാൻ അനുവദിക്കൂ എന്ന് പറഞ്ഞു സമരം ആരംഭിച്ചു. സോളാർ ഫെൻസിങ് ഒഴികെയുള്ള ഫലപ്രദമായ മാർഗങ്ങൾ വേണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം.

ആളുകൾ കൂട്ടം കൂട്ടമായി വരികയും സമരം ശക്തി പ്രാപിക്കുകയും ചെയ്തതോടെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ചർച്ചയ്ക്ക് തയ്യാറായി. ആറുമാസത്തിനുള്ളിൽ ഉൻ കുട്ടിയുടെ ജനവാസ മേഖലകൾ ചുറ്റും ട്രഞ്ച് താഴ്ത്തി കൊള്ളാമെന്നും പാറ ഉള്ള സ്ഥലങ്ങളിൽ ഫലപ്രദമായ മറ്റു മാർഗ്ഗങ്ങൾ ഉപയോഗിച്ച് കൊള്ളാമെന്നും റേഞ്ച് ഓഫീസർ ലിബിൻ ജോൺ ഉറപ്പുനൽകി. തുടർന്ന് സമരം അവസാനിപ്പിക്കുകയാണെന്ന് ജല സംരക്ഷണ സമിതി ചെയർമാൻ ഫാദർ റോബിൻ പടിഞ്ഞാറേകുറ്റു അറിയിച്ചു.

ജെസിബി കൊണ്ട് കിണർ ഇടിച്ച് വനം വകുപ്പ് ആനയെ കടത്തിക്കൊണ്ടുപോയി. ഇന്ന് മൂന്ന് മണിക്ക് റേഞ്ച് ഓഫീസിൽ വച്ച് ട്രഞ്ച് സ്ഥാപിക്കാമെന്ന് രേഖ പഞ്ചായത്ത് ഭരണസമിതിക്കും ജനസംരക്ഷണ സമിതിക്കും കൈമാറാമെന്ന് കുട്ടമ്പുഴ റേഞ്ച് ഓഫീസർ ലിബിൻ ജോൺ അറിയിച്ചു. വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നതും ആയി ബന്ധപ്പെട്ട കേസുകൾക്ക് ഉടനടി നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ നാലു വർഷ കാലമായി പൂയംകുട്ടിയുടെ വിവിധ മേഖലകളിൽ നിറഞ്ഞുനിന്ന ജനസംരക്ഷണ സമിതിയുടെ സ്ഥാപകനും ഇപ്പോഴത്തെ കൺവീനറുമായ ഫാദർ റോബിൻ പടിഞ്ഞാറേക്കുറ്റ് ഇവിടെ നിന്നും ട്രാൻസ്ഫർ ആകുന്ന സാഹചര്യത്തിൽ ജനസംരക്ഷണ സമിതി നടത്തിയ ഈ ഇടപെടൽ ഒട്ടേറെ ശ്രദ്ധ പിടിച്ചു പറ്റുന്നു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...