കുട്ടമ്പുഴ: രഹസ്യവിവരത്തെത്തുടർന്ന് കുട്ടമ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി രമേഷിന്റെ നേതൃത്വത്തിലുള്ള പാർട്ടിയും എറണാകുളം എക്സൈസ് ഇൻറലിജൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും സംയുക്തമായി കുട്ടമ്പുഴ റേഞ്ചിലെ പൂയംകുട്ടി മണികണ്ഠൻചാൽ കരയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഭൂഗർഭ അറയിൽ ഒളിപ്പിച്ച് വില്പന നടത്തി വന്നിരുന്ന 17 ലിറ്റർ വിദേശമദ്യം കണ്ടെടുത്തു. കോതമംഗലം താലൂക്ക് കുട്ടമ്പുഴ വില്ലേജ് പൂയംകുട്ടി മണികണ്ഠൻചാൽ കരയിൽ കല്ല് വെട്ടാംകുഴി വീട്ടിൽ ഉണ്ണി ഭാര്യ ഷൈനി (49/21) യുടെ പേരിൽ അബ്കാരി കേസെടുത്തു. നാളുകളായുള്ള ടിയാളുടെ മദ്യ വില്പന സംബന്ധിച്ച് പല പ്രാവശ്യം പരാതികളും ഇന്റലിജൻസ് റിപ്പോർട്ടും ലഭിച്ചിരുന്നതുമാണ്.
കുട്ടമ്പുഴ, പൂയംകുട്ടി മേഖലയിൽ മദ്യശാലകൾ അടഞ്ഞ് കിടക്കുന്ന സാഹചര്യം മുതലെടുത്ത് അനധികൃത മദ്യ വില്പനയും ചാരായ വാറ്റും വർദ്ധിച്ചു വരുന്നതായ ഇൻറലിജൻസ് റിപ്പോർട്ടിന്റെയടിസ്ഥാനത്തിൽ ടി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി കർശന പരിശോധനകളും നിരീക്ഷണങ്ങളും നടത്തിവരികയായിരുന്നു. ആദിവാസികളുടെയിടയിൽ വില്പന നടത്തുന്നതിനായി സൂക്ഷിച്ച് വച്ച മദ്യമാണ് പിടിച്ചെടുത്തത്. വരും ദിവസങ്ങളിലും പരിശോധനകൾ കർശനമാക്കാൻ തീരുമാനിച്ചിട്ടുണ്ട് പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ , പി രമേഷ് പ്രിവന്റീവ് ഓഫീസർമാരായ സാജൻ പോൾ,എൻ. എ. മനോജ് (എക്സൈസ് ഇൻറലിജൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ,എറണാകുളം) സിവിൽ എക്സൈസ് ഓഫീസർമാരായ A.K. ജയദേവൻ, ശാലു T A , P.B. സജീഷ് എന്നിവരും ഉണ്ടായിരുന്നു.
📲 മൊബൈൽ വാർത്തകൾ ലഭിക്കുവാൻ.. Please Join. 👇🏻