കുട്ടമ്പുഴ : ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ.
കുട്ടമ്പുഴ പോലീസ് നടത്തിയ പരിശോധനയിൽ തട്ടേക്കാട് നിന്നും കുട്ടമംഗലം സ്വാദേശിയായ മാങ്ങോഠത്തിൽ വീട്ടിൽ സാജു മകൻ അഖിൽ (20), പെരുമറ്റം സ്വദേശി വലിയാലുങ്കൽ വീട്ടിൽ അനസ് മകൻ അജ്മൽ (22)ഞായപ്പിള്ളി കരയിൽ പുളിക്കൽ വീട്ടിൽ സോയി മകൻ വർഗീസ് (22)എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്ന് 1മില്ലി കഞ്ചാവ് ഓയിൽ പിടിച്ചെടുത്തു. കേസ് അന്വേഷണത്തിൽ SI ജോർജ്,ASI മാരായ അജികുമാർ,റസ്സി,SCPO മാരായ സജി, ജോളി, സുഭാഷ്, CPO മാരായ അനുരാജ്, അഭിലാഷ്, ബിനിൽ, രഞ്ജു എന്നിവർ പങ്കെടുത്തു. കഞ്ചാവ് ഓയിൽ എവിടെ നിന്ന് കിട്ടി എന്നതിനെ കൂടുതൽ അന്വേഷണം നടത്തുമെന്നു പോലീസ് അറിയിച്ചു.
