കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വനാന്തരത്തിലൂടെ കടന്നു പോകുന്ന പന്തപ്ര – മാമലക്കണ്ടം റോഡിനു സമീപം കാട്ടാനയുടെ ജഡം കണ്ടെത്തി. പന്തപ്ര – മാമലക്കണ്ടം റോഡിൽ നിരന്നപാറ എന്ന സ്ഥലത്താണ് പിടിയാനയുടെ ജഡം കണ്ടെത്തിയത്. മറ്റ് ആനകളുമായി ഉണ്ടായ സംഘട്ടനത്തിൽ പരിക്കേറ്റ താണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തിൽ മുറിവേറ്റ പാടുകൾ ഉണ്ട്. ആനകളെ ഈ ഭാഗത്ത് ധാരാളമായി കണ്ടുവരുന്നുണ്ട്. കുട്ടമ്പുഴ റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു. ജനപ്രതിനിധികളായ സിബി KA, സൽമാ പരീത്, പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി ബിൻസി, VEO ബാവ എന്നിവർ സ്ഥലം സന്ദർശിച്ചു.
