Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴയിലെ ആദിവാസി കുടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് അടിയന്തര നടപടി: ജില്ലാ കളക്ടർ

കുട്ടമ്പുഴ : വന്യജീവി ഭീഷണിയെ തുടർന്ന് കുട്ടമ്പുഴ പന്തപ്രയിലേക്കെത്തിയ വാരിയം, ഉറിയംപെട്ടി ആദിവാസി കോളനി നിവാസികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്. ആന്റണി ജോൺ എ.എൽ.എയോടൊപ്പം ഊര് നിവാസികളുമായി നടത്തിയ ചർച്ചയിലാണ് കളക്ടർ ഇക്കാര്യം വ്യക്തമാക്കിയത്.

കാട്ടുപോത്ത് ഉൾപ്പടെയുള്ള വന്യജീവികളുടെ ആക്രമണ ഭീഷണിയെ തുടർന്ന് 90 കുടുംബങ്ങളാണ് കാട്ടിൽ നിന്ന് നാടിനോട് ചേർന്ന പന്തപ്ര കോളനിയിലേക്ക് എത്തിയിട്ടുള്ളത്.വാരിയം, ഉറിയംപെട്ടി കോളനികളിൽ നിന്നും മുഴുവൻ കുടുംബങ്ങളും വിട്ടുവന്നാൽ മാത്രമേ പുനരധിവാസ നടപടികൾ വേഗത്തിലാക്കാൻ കഴിയൂ.ഇതിനുള്ള കാലതാമസം പരിഗണിച്ച് തൽക്കാലത്തേക്ക് സമീപത്ത് തന്നെ കുറച്ച് സ്ഥലം അനുവദിക്കാനാണ് തീരുമാനം. ആവശ്യമായ ടോയ്ലറ്റ് സൗകര്യങ്ങൾ, കുടിവെള്ളം, ഭക്ഷണം ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉടൻ തന്നെ ഏർപ്പാടാക്കും.

പന്തപ്ര കോളനിയുടെ സമഗ്ര വികസനത്തിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കും. പുനരധിവാസ പാക്കേജിൽപെടുത്തി നിർമ്മിക്കുന്ന വീടുകളുടെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം നൽകി. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാത്ത കരാറുകാരിൽ നിന്ന് പണം ഈടാക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കും. കോളനിയിലേക്കുള്ള റോഡിന് വനം വകുപ്പിന്റെ എൻ.ഒ.സി ലഭിക്കുന്നതിനായി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുമായി കളക്ടർ കൂടിക്കാഴ്ച നടത്തും.

തേക്ക് പ്ലാന്റേഷനിൽ സ്ഥിതി ചെയ്യുന്ന കോളനിയിലെ ജനങ്ങൾക്ക് അപകടമുയർത്തി നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റാനും തീരുമാനിച്ചു. ദുരന്ത നിവാരണ നിയമപ്രകാരമാണ് നടപടി. ഇത്തരത്തിൽ മുറിച്ചു മാറ്റേണ്ട മരങ്ങൾ കണ്ടെത്തുന്നതിനായി വനം, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രതിനിധികളും ട്രൈബൽ പ്രൊമോട്ടറും ഉൾപ്പെടുന്ന സമിതി രൂപീകരിക്കും. ഇവർ നൽകുന്ന വിവരങ്ങൾ ക്രോഡീകരിച്ച് തഹസിൽദാരുടെ റിപ്പോർട്ടിന്റ അടിസ്ഥാനത്തിലാകും മരം മുറിക്കൽ. വാരിയം, ഉറിയംപെട്ടി ഊരുകളിൽ ബാക്കിയുള്ള മുഴുവൻ കുടുംബങ്ങളെയും പന്തപ്രയിലേക്ക് എത്തിക്കുന്നതിനായി ഊരുകൂട്ടങ്ങൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്താനും യോഗത്തിൽ തീരുമാനിച്ചു.

ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഉഷ ബിന്ദു മോൾ, മൂവാറ്റുപുഴ റവന്യൂ ഡിവിഷണൽ ഓഫീസർ പി.എ അനി, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, കോതമംഗലം തഹസിൽദാർ റേച്ചൽ കെ വർഗീസ്, കുട്ടമ്പുഴ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ടി. ബിനീഷ് കുമാർ, ഇടമലയാർ ഫോറസ്റ്റ് റെയിഞ്ച് ഓഫീസ് വി.ബി അഖിൽ, മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ ചെയർമാൻ ഇ.കെ ശിവൻ, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. ഗോപി, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എ. സിബി, ബിനേഷ് നാരായണൻ, ജോഷി പൊട്ടയ്ക്കൽ, കുട്ടൻ ഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

NEWS

പല്ലാരിമംഗലം : സംസ്ഥാന സർക്കാർ അനുവദിച്ച 1 കോടിരൂപ ചെലവഴിച്ച് നവീകരണപ്രവർത്തനങ്ങൾ പൂർത്തീകരിച്ച ഐക്യകേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി ഇഎംഎസ്സിന്റെ നാമധേയത്തിലുള്ള പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം യുവജനകാര്യ കായികവകുപ്പ് മന്ത്രി വി അബ്ദുൾറഹ്മാൻ ഉദ്ഘാടനം...

NEWS

കോതമംഗലം : പഴയ ആലുവ – മൂന്നാർ രാജപാത തുറക്കണമെന്നാവശ്യപ്പെട്ട് പൂയംകുട്ടിയിൽ സംഘടിപ്പിച്ച ജനകീയ മാർച്ചിൽ പങ്കെടുത്ത് ആയിരങ്ങൾ. മാർച്ചിന് മുന്നോടിയായി പൂയംകുട്ടിയിൽ ചേർന്ന പ്രതിഷേധ സമ്മേളനം അഡ്വ.ഡീൻ കുര്യാക്കോസ് എം പി...

NEWS

കോതമംഗലം : 3.73 കോടി രൂപ ചിലവഴിച്ച് 30 കിലോമീറ്റർ ദൂരം നിർമ്മിക്കുന്ന ഡബിൾ ലൈൻ ഹാങ്ങിങ് ഫെൻസിങ്ങിന്റെ നിർമ്മാണ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. പിണ്ടിമന...

NEWS

കോതമംഗലം: പാനിപ്ര- വടാശ്ശേരി ഗവ.യു പി സ്കൂളിൻറെ 77- മത് വാർഷികം നടന്നു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു . കുട്ടികളുടെ കലാപരിപാടികൾ ‘കലയാട്ടം’ പ്രമുഖ സിനിമ ആർട്ടിസ്റ്റ്...

NEWS

കോതമംഗലം : കീരംപാറ പഞ്ചായത്തിലെ രണ്ടാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച ഓപ്പൺ എയർ മിനി സ്റ്റേഡിയം നാടിന് സമർപ്പിച്ചു.സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...

NEWS

കോതമംഗലം: പിണറായി സർക്കാരിന്റെ 2025-26 വർഷത്തെ ബഡ്ജറ്റിൽ കോതമംഗലം മണ്ഡലത്തിലെ 11 സർക്കാർ വിദ്യാലയങ്ങളുടെ വികസനത്തിനായി 1 കോടി രൂപ വീതം അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. ഗവ...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ 30 ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 6 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു . സംസ്ഥാന സർക്കാർ തദ്ദേശ റോഡ് പുനരുദ്ധാരണ...

NEWS

കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ രാജേഷ് ജോണും പാർട്ടിയും ചേർന്ന് കുട്ടമ്പുഴ വില്ലേജ് മാമലക്കണ്ടം കരയിൽ കൊയിനിപ്പാറ ഭാഗത്തു നിന്നും നാലു ലിറ്റർ വാറ്റ് ചാരായം കൈവശം വച്ച...

NEWS

കോതമംഗലം:സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ, ഈ അധ്യയനവർഷം വിവിധ രംഗങ്ങളിൽ മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സോണി മാത്യു അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം :കാരക്കുന്നം വി. മർത്തമറിയം യാക്കോബായ കത്തീഡ്രലിന്റെ 725-ാംശിലാസ്ഥാപനവും കുടുംബയൂണിറ്റുകളുടെ സംയുക്ത വാർഷികവും നടന്നു. അഭി.ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാ പ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു. വികാരി റവ ഫാ ബേസിൽ എൻ...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായ കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി ഭാഗത്തുള്ള വെളിയത്ത് പറമ്പ്, കൊച്ചു ക്ണാച്ചേരി, ആനന്ദൻ കുടി എന്നീ ഭാഗങ്ങളിലായി 8 കിലോമീറ്റർ ദൂരത്തിൽ നിർമ്മിക്കുന്ന ആനകിടങ്ങിന്റെ നിർമ്മാണ...

NEWS

കുട്ടമ്പുഴ : ബ്ലാവന പാലം പ്രശ്‌നത്തിൽ ഒരുമാസത്തിനകം സർവ്വേ നടപടികൾക്കായുള്ള തീരുമാനം എടുക്കാൻ ചീഫ് സെക്രട്ടറിയോട് ഹൈക്കോടതി. ഏറെക്കാലമായി ഹൈക്കോടതി പരിഗണിച്ചുവരുന്ന ബ്ലാവന പാലം നിർമ്മാണത്തിൻറ്റെ പ്രാരംഭ നടപടികൾക്കായി 8,93,000/- (എട്ട് ലക്ഷത്തി...

error: Content is protected !!