കുട്ടമ്പുഴ : ഇന്നലെ രാത്രി ഏഴുമണിയോടുകൂടി പള്ളിയിലെ പ്രദക്ഷണത്തോടൊപ്പം കുട്ടമ്പുഴ മണികണ്ഠൻചാൽ ചപ്പാത്തിലൂടെ പേരക്കുട്ടിക്കൊപ്പം നടന്ന് പോകുമ്പോൾ തിണ്ണകുത്തു കൊള്ളിക്കുന്നേൽ പരേതനായ സെബാസ്റ്റിന്റെ ഭാര്യ ത്രേസ്സ്യാമ്മയെ(63) ആണ് പൂയംകുട്ടിയാറിൽ വീണ് കാണാതായത്. ത്രേസ്സ്യാമ്മയുടെ കൂടെയുണ്ടായിരുന്ന കുട്ടി തെന്നി വീഴുവാൻ തുടങ്ങിയപ്പോൾ രക്ഷിക്കുവാൻ ശ്രമിച്ചപ്പോളാണ് അപകടം സംഭവിക്കുന്നത്. കുട്ടി രക്ഷപെടുകയും ചെയ്‌തു. പുഴയിൽ വീണ ത്രേസ്സ്യാമ്മക്കായി നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും വിഫലമാകുകയായിരുന്നു. പുഴയിൽ നീരൊഴുക്ക് കൂടുതൽ ഉള്ളതും ഇരുട്ടും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. കോതമംഗലത്തു നിന്നും അഗ്നി രക്ഷാ സേനയെത്തി തിരച്ചിൽ ആരംഭിച്ചു.

You must be logged in to post a comment Login