Connect with us

Hi, what are you looking for?

NEWS

മണികണ്ഠംചാൽ പാലത്തിന് ബഡ്ജറ്റിൽ അവഗണന; ജന സംരക്ഷണ സമിതി കോടതിയിലേക്ക്.

കുട്ടമ്പുഴ: കഴിഞ്ഞ കുറേക്കാലമായി വാർത്തകളിൽ ഇടംപിടിക്കുന്ന മണികണ്ഠൻചാൽ പാലത്തിന് ബഡ്ജറ്റിൽ ഒന്നുമില്ല. എന്നാൽ തൊട്ടടുത്ത ബ്ളാവന പാലത്തിനും ബംഗ്ലാവും കടവ് പാലത്തിനും ഫണ്ട് അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മണികണ്ഠംചാൽ പാലത്തിന്റെ പുനർനിർമ്മാണം ഇവിടെ വലിയ ചർച്ചയായിരുന്നു. ഇടതുപക്ഷവും കർഷക കൂട്ടായ്മയും മണികണ്ഠൻ ചാൽ പാലത്തിന്റെ പുനർനിർമ്മാണം എന്ന ആശയവുമായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. മണികണ്ഠൻചാലിൻ്റെ ഏറ്റവും വലിയ ആവശ്യവും ഇതുതന്നെയായിരുന്നു.ഭരണകക്ഷിയായ സിപിഐയിലെ സ്ഥാനാർഥി വൻ വിജയം നേടുകയും ചെയ്തതോടുകൂടി പാലം ഉറപ്പ് എന്ന പ്രതീക്ഷയിലായിരുന്നു ഇവിടുത്തുകാർ.

ഇതിനകം തന്നെ മനുഷ്യാവകാശ കമ്മീഷൻ, ന്യൂനപക്ഷ കമ്മീഷൻ എന്നിവയുടെ വിധി ഉള്ള സാഹചര്യത്തിൽ ഈ ബജറ്റിൽ മണികണ്ഠൻചാൽ പാലത്തിനായി ഫണ്ട് വകയിരുത്തും എന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. എന്നാൽ ഒരു ടോക്കൺ പോലും അനുവദിച്ചിട്ടില്ല എന്നതിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

കുട്ടമ്പുഴ പഞ്ചായത്തിലെ തന്നെ ബംഗ്ലാവ് കടവ് പാലത്തിന് 12 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ടി യു കുരുവിള കോതമംഗലം എം എൽ എ ആയിരുന്ന കാലഘട്ടത്തിൽ കുട്ടമ്പുഴയും വടാട്ടുപാറയും തമ്മിൽ ബന്ധിപ്പിക്കുന്ന ആനക്കയം പാലം കൊണ്ടുവരാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ എൽഡിഎഫ് ഇതിന് എതിരായിരുന്നു. ടി യു കുരുവിളയുടെ റിസോർട്ടിന് സമീപത്തുകൂടെ പാലം കൊണ്ടുവരുവാനുള്ള ശ്രമമാണെന്ന് ആരോപണം ഉയർത്തുകയും ചെയ്തിരിക്കുന്നു. തുടർന്നാണ് എൽഡിഎഫ് മുൻകൈയെടുത്ത് ബംഗ്ലാവും കടവ് പാലം എന്ന ആശയം ഉയർത്തിക്കൊണ്ടുവന്നത്. ആദ്യഘട്ടത്തിൽ വനംവകുപ്പ് എതിരായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കേരളം മുഴുവൻ ഇടതുപക്ഷ തരംഗം ആഞ്ഞടിച്ചപ്പോഴും ഇടതു കോട്ടയായ കുട്ടമ്പുഴ എൽഡിഎഫിലെ കൈവിട്ടു. റവന്യൂ,വനം വകുപ്പ് ഭരിക്കുന്ന പാർട്ടിയുടെ ലോക്കൽ നേതാക്കന്മാരുടെ ധാർഷ്ട്യമാണ് ഈ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം എന്നാണ് പൊതുവേയള്ള വിലയിരുത്തൽ. വടാട്ടുപാറയിലെ അഞ്ചു സീറ്റും യുഡിഎഫ് പിടിച്ചടക്കിയിരുന്നു. രണ്ട് സീറ്റ് എങ്കിലും കിട്ടിയിരുന്നെങ്കിൽ എൽഡിഎഫിന് ഭരണത്തുടർച്ച ഉണ്ടാകുമായിരുന്നു.

ഈ പ്രദേശങ്ങളിൽ എൽഡിഎഫിന് ഒരു തിരിച്ചുവരവ് ഉണ്ടാകണമെങ്കിൽ കുട്ടമ്പുഴയെയും വടാട്ടുപാറയെയും ബന്ധിപ്പിക്കുന്ന ബംഗ്ലാവും കടവ് പാലം വന്നേ പറ്റൂ. അതുകൊണ്ടുതന്നെ ബഡ്ജ്റിൽ തുകയും വകയിരുത്തി.

കല്ലേലിമേട്, കുഞ്ചിപാറ, തലവെച്ച്പപാറ ഭാഗത്തേക്ക് പോകുന്ന ബ്ലാവന കടവ് പാലത്തിന് 10 കോടി ബഡ്ജറ്റ് വകയിരുത്തി. കുട്ടമ്പുഴ പ്രദേശത്തെ ശ്രദ്ധേയ ജനമുന്നേറ്റമാ യ ജനസംരക്ഷണ സമിതി കൊടുത്ത കേസിനെ തുടർന്ന് പാലം നിർമ്മിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 10കോടി ബഡ്ജറ്റ് വകയിരുത്തിയിട്ടുണ്ട് . അഞ്ചു വർഷമായി ജനസംരക്ഷണ സമിതി നടത്തുന്ന നിയമ പോരാട്ടങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ബഡ്ജറ്റിലെ ഈ തുക. ഒരു മാസം മുൻപ് കോടതി നിർദേശത്തെ തുടർന്ന് തുടർന്ന് പിഡബ്ല്യുഡി കേന്ദ്ര അനുമതിക്കായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കേന്ദ്ര ഗവൺമെൻറിൻറെ പരിഗണനയിൽ ഇരിക്കുന്ന ഈ വിഷയത്തിൽ തുക അനുവദിച്ചത് ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്ന് ജനസംരക്ഷണ സമിതി അറിയിച്ചു. കോതമംഗലം എം എൽ എ യെയും സർക്കാരിനെയും അഭിനന്ദിക്കുന്നു എന്നും ജന സംരക്ഷണ സമിതി അറിയിച്ചു.

ബ്ലാവനയിൽ പണി ആരംഭിച്ചു കഴിഞ്ഞാൽ ഉടൻ മണികണ്ഠൻചാലിൽ പുതിയ പാലം നിർമ്മിക്കണമെന്ന ആവശ്യവുമായി കേരള ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ജന സംരക്ഷണ സമിതി. മണികണ്ടംചാൽ പാലത്തിന് ഒരു ടോക്കൺ പോലും അനുവദിച്ചില്ല എന്നതിൽ കടുത്ത നിരാശയും പ്രദേശത്തുകാർക്ക് ഉണ്ട്. ജനങ്ങളുടെ വികാരം ഏറ്റെടുത്തുകൊണ്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ജന സംരക്ഷണ സമിതി പറഞ്ഞു. ഇടതുപക്ഷത്തോട് വലിയ ആഭിമുഖ്യം സൂക്ഷിക്കുന്ന മണികണ്ഠൻചാൽ പ്രദേശത്തോട് സർക്കാർ കാണിക്കുന്ന അവഗണനയ്ക്കെതിരെ പ്രതിഷേധം ശക്തമാണ്.

You May Also Like

NEWS

കോതമംഗലം – പുന്നേക്കാട് – തട്ടേക്കാട് റോഡിനു സമീപം കളപ്പാറ ഭാഗത്ത് ജനവാസ മേഖലയിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ ഉൾക്കാട്ടിലേക്ക് തുരത്തി. കളപ്പറ-തെക്കുമ്മേൽ കോളനിക്ക് സമീപം കണ്ട ആനക്കൂട്ടത്തെ വനപാലകരും, ജനപ്രതിനിധികളും, നാട്ടുകാരും ചേർന്ന്...

CRIME

കോതമംഗലം : സ്കൂൾ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ .വടാട്ടുപാറ തവരക്കാട്ട് പ്രവീൺ (45) നെ ആണ് കുട്ടമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 15 കാരനായ വിദ്യാർഥി പീഡന വിവരം സ്കൂളിൽ...

NEWS

കോതമംഗലം: കുട്ടമ്പുഴ വനാന്തര ആദിവാസി ഉന്നതിയില്‍ വാരിയത്ത് കാട്ടാനകൂട്ടം വീട് തകര്‍ത്തു. വീട്ടുകാര്‍ രക്ഷപ്പെട്ടത് ഭാഗ്യത്തിന്. മാണിക്കുടിയില്‍ താമസിക്കുന്ന സുരേഷ് കുപ്പുസ്വാമിയുടെ വീടാണ് ആനകൂട്ടം തകര്‍ത്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കാട്ടാനക്കൂട്ടം വീട്...

NEWS

കുട്ടമ്പുഴ: എറണാകുളം – ഇടുക്കി ജില്ലകളുടെ അതിർത്തികളിൽ കൂടി കടന്നുപോകുന്നതും NH85-ൽ നേര്യമംഗലത്തിന് സമീപം 6-ാം മൈലിൽ ആരംഭിച്ച് കമ്പിലൈൻ,പഴംമ്പള്ളിച്ചാൽ, മാമലക്കണ്ടം, എളം പ്ലാശ്ശേരി ട്രൈബൽ കോളനി, ആവറുകുട്ടി, കുറത്തികുടി ട്രൈബൽ കോളനി...

NEWS

കോതമംഗലം: കനത്ത മഴയെ തുടര്‍ന്ന് കുട്ടമ്പുഴയില്‍ മണ്ണിടിച്ചിലില്‍ നാല് വീടുകള്‍ക്ക് ഭാഗികനാശം. കുട്ടമ്പുഴ സത്രപടി നാല് സെന്റ് നഗറിലും വായനശാലപ്പടി നഗറിലും താമസിക്കുന്ന പത്ത് കുടുംബങ്ങളെ ജില്ല കളക്ടറുടെ നിര്‍ദേശാനുസരണം മാറ്റിപ്പാര്‍പ്പിച്ചു. പഞ്ചായത്ത്...

NEWS

കോതമംഗലം: ശക്തമായ മഴയെതുടര്‍ന്ന് പൂയംകുട്ടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്ന് മണികണ്ഠന്‍ചാല്‍ ചപ്പാത്ത് വെള്ളത്തിനടിയിലായി. കുടമുണ്ട പാലവും വെള്ളം മുക്കി. മഴ നാടെങ്ങും ആശങ്ക വിതയ്ക്കുകയാണ്. വെള്ളപ്പൊക്കഭീതിയും ഉയരുന്നുണ്ട്. പുഴകളും തോടുകളും കരകവിയാവുന്ന അവസ്ഥയിലാണ്....

NEWS

കീരംപാറ : കാട്ടാനശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് ഭാഗത്തെ നാട്ടുകാർ. ചക്കപ്പഴം തേടിയെത്തുന്ന ആനക്കൂട്ടം വലിയതോതിലാണ് കൃഷിനാശം വരുത്തുന്നത്. പകലും വീടിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് നാട്ടുകാർ. പുന്നേക്കാട്, കളപ്പാറ, കൂരികുളം,...

NEWS

കോതമംഗലം: കനത്തമഴയില്‍ പെരിയാര്‍ ഉള്‍പ്പെടെ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. പൂയംകുട്ടി പുഴയ്ക്ക് കുറുകെ നിര്‍മിച്ചിട്ടുള്ള മണികണ്ഠന്‍ചാല്‍ ചപ്പാത്ത് വെള്ളത്തിനടിയിലായി. കുട്ടമ്പുഴ മേഖലയില്‍ ഇന്നലെ രാവിലെ മുതല്‍ ശക്തമായ മഴയായിരുന്നു. കൂടാതെ ഇടുക്കിയില്‍നിന്നുള്ള മലവെള്ളവും...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ 5 വാർഡുകൾ അടങ്ങുന്ന വടാട്ടുപാറ പ്രദേശത്തെയും കുട്ടമ്പുഴയേയും തമ്മിൽ ബന്ധിപ്പിക്കുന്ന കുട്ടമ്പുഴ ടൗണിലെ ബംഗ്ലാവ് കടവിൽ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 1980-85 കാലഘട്ടത്തിൽ പൂയംകുട്ടി ഇലക്ട്രിക്...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ 5 വാർഡുകൾ അടങ്ങിയ വടാട്ടുപാറ പ്രദേശത്തെയും കുട്ടമ്പുഴയേയും തമ്മിൽ ബന്ധിപ്പിക്കുന്ന കുട്ടമ്പുഴ ടൗണിലെ ബംഗ്ലാവ് കടവിൽ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുട്ടമ്പുഴയേയും വടാട്ടുപാറയേയും തമ്മിൽ ബന്ധിപ്പിക്കുന്ന...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ.മാമലക്കണ്ടം എന്ന കൊച്ചഗ്രാമത്തിലെ ചെന്ദൻപളളി ശശി യുടെയും ലീലയുടെ മക്കാളായ വിനയൻ സി എസ് പ്രേനായർ , വിമൽ ഐഡിയയും ചേർന്ന് ഒരുക്കുന്ന രണ്ടാമത്തെ സിനിമ ഉടൻ തിയേറ്റർകളിലേക്ക്. ഒരുപാട്...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർ കുടി ആദിവാസി ഉന്നതിയിൽ 1 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. പഠന കേന്ദ്രം, കമ്മ്യൂണിറ്റി...

error: Content is protected !!