കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻചാൽ പാലം മുങ്ങി. രണ്ട് ആദിവാസി കോളനികളും, ഒരു ഗ്രാമവും പൂർണമായി ഒറ്റപ്പെട്ടു. വനത്തിനുള്ളിൽ ഉണ്ടായ ശക്തമായ മഴയെ തുടർന്നാണ് ഇവിടെ വെള്ളം ഉയർന്നത്. സന്ധ്യയോടെയാണ് ചപ്പാത്തിൽ വെള്ളം കയറിയത്.
മഴ തുടരുന്ന സാഹചര്യത്തിൽ മലയിടിച്ചിൽ സാധ്യതയുള്ള നേര്യമംഗലം 46 ഏക്കർ പ്രദേശത്ത് താമസിക്കുന്ന 30 ഓളം പേർ മാറി താമസിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകി. നേര്യമംഗലം വൊക്കേ ഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇവർക്കായി ദുരിതാശ്വാസ ക്യാമ്പ് സജ്ജീകരിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യം നേരിടാൻ വില്ലേജ് ഓഫീസർ കെ എം സുബൈർ ഉൾപ്പടെയുള്ള റവന്യൂ ഉദ്യോഗസ്ഥർ നേര്യമംഗലത്ത് ക്യാമ്പു ചെയ്യുന്നുണ്ട്. കോതമംഗലം താലൂക്കിൽ വെള്ള പ്പൊക്കവും മലയിടിച്ചിലിനും സാധ്യതയുള്ള കോതമംഗലം, തൃക്കാരിയൂർ, കുട്ടംബുഴ, നേര്യമംഗലം, പൈങ്ങോട്ടൂർ എന്നീ വില്ലേജുകളിൽ ഉൾപ്പെട്ട പ്രദേശങ്ങൾ കനത്ത ജാഗ്രത യിലാണ്. താലൂക്കിൽ മുഴുവൻ സമയവും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഫോൺ നമ്പർ: 0485 2860468