കുട്ടമ്പുഴ : മണികണ്ഠൻചാൽ പാലത്തിലൂടെ മരം കയറ്റിവന്ന ലോറിയുടെ മുൻഭാഗം പൊങ്ങി. തലനാരിഴക്കാണ് അപകടം ഒഴിവായത്. ഇന്ന് വൈകിട്ടാണ് സംഭവം. മണികണ്ഠൻ ചാലിൽ നിന്ന് റബർമരം കയറ്റിവന്ന ലോറി പൂയംകുട്ടിയിലേക്ക് പോകുമ്പോഴാണ് ലോറിയുടെ മുൻവശം പൊങ്ങിയത്. വാഹനത്തിൻ്റെ പുറകുവശം നിലത്ത് കുത്തിയ നിലയിലായിരുന്നു. ഒരു മണിക്കൂറോളം സമയം ഇതിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. JCB കൊണ്ടുവന്ന് ലോറിയുടെ പിന്നിൽ നിന്ന് കുത്തി ഉയർത്തുകയും മുന്നിൽ നിന്ന് ജീപ്പ് ഉപയോഗിച്ച് വടം കെട്ടി വലിച്ചുമാണ് വാഹനം മുകളിലെ റോഡിലെത്തിച്ചത്.
