കുട്ടമ്പുഴ : മാമലകണ്ടത്ത് യുവാവ് മുങ്ങി മരിച്ചു. ആനവിരട്ടി തൈക്കൽ നോബിൻ റോയ് (23) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ട് സുഹൃത്തുകളുമായി കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടത്തിൽ പെട്ടത്. ഒരു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നാർ ഗവണ്മെന്റ് കോളേജ് രണ്ടാം വർഷ ബിഎ ബിരുദ വിദ്യാർത്ഥിയാണ് നോബിൻ. പിതാവ് റോയി, മാതാവ് മിനി, സഹോദരി നിമ്മി. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിൽ കൊണ്ടുവരുകയും പ്രാഥമിക നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽക്കുകയും ചെയ്‌തു.
