Connect with us

Hi, what are you looking for?

NEWS

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ തലവച്ചപാറ,കുഞ്ചിപ്പാറ കോളനികളിൽ വൈദ്യുതി എത്തി.

കോതമംഗലം : പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ കുട്ടമ്പുഴ പഞ്ചായത്തിലെ തലവച്ചപാറ, കുഞ്ചിപ്പാറ പട്ടികവര്‍ഗ്ഗ കോളനികളിൽ വൈദ്യുതീ എത്തി. രണ്ട് കുടികളിൽ നടന്ന വൈദ്യുതീകരണത്തിന്റെ സ്വിച്ച് ഓൺ കർമ്മം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ ഗോപി, പഞ്ചായത്ത്‌ മെമ്പർമാരായ ഗോപി ബദറൻ, കെ എ സിബി , റ്റി ഡി ഒ അനിൽ ഭാസ്കർ, കെ എസ് ഇ ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ സാജു ജോൺ, റ്റി ഇ ഒ രാജീവ് പി , അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗോപി എൻ കെ,അസിസ്റ്റന്റ് എഞ്ചിനീയർ പ്രസാദ് എൻ എസ്, സബ് എഞ്ചിനീയർമാരായ ഷൈബു റ്റി ജെ, സിബി പോൾ,ഓവർസീയർമാരായ ഗോപകുമാർ എം,ബിനു തങ്കൻ, ഊര് മൂപ്പൻ പൊന്നപ്പൻ ചന്ദ്രൻ , കാണിക്കാരൻ അല്ലി കൊച്ചലങ്കാരൻ എന്നിവർ പങ്കെടുത്തു.ഒന്നാം പിണറായി സർക്കാരിൻറെ കാലത്ത് 2019 ൽ കോളനിയിലേക്ക് വൈദ്യുതീ എത്തിക്കുന്നതിനായി 4 .75 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

14.5 കി മീ 11 കെ വി ഭൂഗർഭകേബിൾ വലിക്കുന്ന പ്രവർത്തി,1.15 കി മീ 11 കെ വി ഓവർ ഹെഡ് ലൈൻ വലിക്കുന്ന പ്രവർത്തി,രണ്ട് 100 കെ വി എ ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കുന്ന പ്രവർത്തി,7 കി മീ എ ബി സി കേബിൾ ലൈൻ വലിക്കുന്ന പ്രവർത്തി ഉൾപ്പെടെയാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയത് .അസാധ്യമാണെന്ന് പലരും കരുതിയിരുന്ന വലിയ വികസന പ്രവർത്തനമാണ് കുടികളിൽ വൈദ്യുതി എത്തിക്കാനായതോടുകൂടി സാധ്യമായിട്ടുള്ളത്.

കുട്ടമ്പുഴയുടെ വിദൂര പ്രദേശങ്ങളായിട്ടുള്ള തലവച്ചപാറ ,കുഞ്ചിപ്പാറ ആദിവാസി കോളനികളിൽ വൈദ്യുതി എത്തിക്കാനായത് എൽ ഡി എഫ് ഗവൺമെന്റിന്റെ അഭിമാനകരമായ നേട്ടമാണെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു .

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...