Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം

കുട്ടമ്പുഴ: കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. കത്തിപ്പാറ ഉറിയംപെട്ടി ആദിവാസി കേളനിയിലെ പൊന്നൻ (65) ആണ് മരിച്ചത്. വെള്ളാരംകുത്തിൽ നിന്നും താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. 3 അംഗ സംഘത്തിനു നേരെയാണ് കാട്ടുപോത്തിന്‍റെ ആക്രമണമുണ്ടായത്. കൂടെയുണ്ടായിരുന്ന രണ്ട് പേർ മരത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു. പൊന്നനെ കാട്ടുപോത്ത് കുത്തി വീഴ്ത്തുകയായിരുന്നു. വാഹന സൗകര്യം എത്താത്ത മേഖലയിലാണ് സംഭവം നടന്നത്. അധികാരികളും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് കത്തിപ്പാറയിൽ നിന്നും മൃതദേഹം വെള്ളാരംക്കുത്തിലെത്തിക്കുവാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇

https://chat.whatsapp.com/DcL8RgJp47d7R9L2iom1zx

 

You May Also Like

NEWS

കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...

CHUTTUVATTOM

കുട്ടമ്പുഴ : ഉരുളൻതണ്ണിയിലെ വളരെ പ്രായമേറിയവർക്ക് 3 പേർക്ക് പട്ടയം കിട്ടാകനി. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ഒന്നാം പാറ ഭാഗത്ത് 54 വർഷം മുൻപ് താമസം തുടങ്ങിയതും BPL ലിസ്റ്റിൽ ഉൾപ്പെട്ടു വരുന്നതും...

NEWS

കോതമംഗലം :- കനത്ത മഴയിൽ റോഡ് തകർന്നതിനാൽ രോഗിയായ വീട്ടമ്മയെ വീട്ടിലെത്തിച്ചത് രണ്ട് കിലോമീറ്റർ ദൂരം ചുമന്ന്; കുട്ടമ്പുഴ പഞ്ചായത്തിലെ തേര ആദിവാസി ഊരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തുടർച്ചയായ കനത്ത...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

error: Content is protected !!