Connect with us

Hi, what are you looking for?

NEWS

വീടുകൾ കാറ്റെടുത്തു; ആറ് കുടുംബങ്ങൾ പെരുവഴിയിൽ, നഷ്ടപ്പെട്ടവയിൽ കുട്ടികളുടെ പാഠ പുസ്തകങ്ങളും.

കുട്ടമ്പുഴ: ഉരുളൻതണ്ണിയിൽ കാറ്റ് കശക്കി എറിഞ്ഞത് ആറു കുടുംബങ്ങളുടെ കിടപ്പാടം. വൈകിട്ട് ഉണ്ടായ കാറ്റിൽ മണലിൽ പാറുക്കുട്ടി, ചക്കുംപൊട്ടയിൽ സി.എ.ഷിജു,സഹോദരൻ ഷിബു എന്നിവരുടെ വീടുകളുടെ മേൽകൂര പൂർണമായും പറന്നു പോയി. കുട്ടികളുടെ പാഠ പുസ്തകങ്ങളും വസ്ത്രങ്ങളും നനഞ്ഞു നശിച്ചു. ചോലട്ട് കുഞ്ഞുമോൻ,പേണാട്ട് സംഗീത്,വിശാലാക്ഷി എന്നിവരുടെ വീടുകൾക്കു മേൽ മരങ്ങൾ വീണ് തകർന്നു.

തകർന്ന വീടുകൾ യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം, പഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്ക യ്യൻ, പഞ്ചായത്ത് അംഗങ്ങളായ കെ.എ.സിബി, ജോഷി പൊട്ടയ്ക്കൽ,മേരി പയ്യാല എന്നിവർ സന്ദർശിച്ചു. വാസയോഗ്യമല്ലാത്ത വീടുകളിൽ കഴിയുന്നവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. വീടുകൾ അറ്റകുറ്റപണി നടത്തി വാസയോഗ്യമാക്കാൻ നടപടി വേണമെന്ന് ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു.

You May Also Like

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...

NEWS

കോതമംഗലം :- മാമലക്കണ്ടത്ത് പശുക്കളെ തൊഴുത്തിൽ ദുരൂഹ സാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തി. ഏലംതാനത്ത് സുജാത സാജു എന്ന കർഷകയുടെ 2 കറവ പശുക്കളാണ് ചത്തത്. ആറ് പശുക്കളാണ് തൊഴുത്തിലുണ്ടായിരുന്നത്. ഒരു പശുവിൻ്റെ...