Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴയിലെ നിയമ ലംഘനം; പോലീസ് നടപടി വൈകിയാൽ പ്രക്ഷോഭ സമരം ആരംഭിക്കുമെന്ന് സിബി കെ.എ

കുട്ടമ്പുഴ: പഞ്ചായത്ത് സിഡിഎസ് ഇലക്ഷനു ശേഷം ഓഫീസ് പൂട്ടിയിട്ടതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജില്ല കളക്ടറുമായി നടന്ന ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് സി.ഡി എസ് ചെയർ പേഴ്സൺ ഷെല്ലി പ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലിം, മുംതാസ് റെജി സി.ഡി എസ്സ് അകൗണ്ട്ൻ്റ് ശ്രീജ എന്നിവരുടെ നേതൃത്വത്തിൽ കുട്ടമ്പുഴ പഞ്ചായത്തിൽ അതിക്രമിച്ചു കയറി നിയമ ലംഘനം നടത്തിയിരുന്നു. പഞ്ചായത്ത് കമ്മിറ്റി പൂട്ടിയിട്ട മുറി തല്ലിപൊളിച്ച് തുറന്ന് കൈക്കലാക്കിയതിന് കുട്ടമ്പുഴ പോലിസ് സ്റ്റേഷനിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിരുന്നു. എന്നാൽ 06-03 22 തിയതി സി.ഡി എസ് ചെയർ പേഴ്സൺ ഷെല്ലി പ്രസാദ് ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലിം, മുക്താസ് റെജി ശ്രീജ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ തുടർന്നുള്ള അന്യേഷണം പൂർണ്ണമായും നിലച്ച സ്ഥിതിയിലാണ്.

രാഷ്ട്രീയ സംമ്മർദം മൂലം പോലീസ് ഈ കേസ് അട്ടിമറിക്കാൻ ശ്രമിച്ചു. ഈ കേസിലെ പ്രധാന പ്രതികളായ ഷെല്ലി പ്രസാദ്, മുക്താസ് റെജി, ശ്രീജ എന്നിവർ കുട്ടമ്പുഴ പോലീസ് സ്റ്റേഷന് ഏകദേശം 50 മീറ്റർ സമീപമുള്ള പഞ്ചായത്തിലും പഞ്ചായത്തിലെ സി.ഡി എസ് ഓഫീസിലും എല്ലാ ദിവസവും സ്ഥിരം സന്ദർശകരുമാണ്. രാവിലെ 10 മുതൽ 5 വരെ സിഡി എസ് ഓഫീസിൽ ഹാജരുള്ളവരുംമാണ് എന്ന വിവരം അറിയാവുന്ന പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യുവാനോ നാളിതുവരെ തുനിഞ്ഞിട്ടില്ല. ഈ പ്രതികൾ പോലീസിന് വെല്ലുവിളിക്കുന്ന രീതിയിലുള്ള സമീപനമാണ് കാഴ്ച്ചവയ്ക്കുന്നത്.

സംസ്ഥാനം ഭരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റ നിർബന്ധത്തിന് വിധേയമായാണ് പോലീസ്
ഈ പ്രതികളെ സംരക്ഷിക്കുന്നത്. പക്ഷപാദപരമായ ഈ സമീപനം വെടിഞ്ഞ് ഈ പ്രതികളെ അറസ്റ്റ് ചെയ്ത് ഈ കേസിന്റ അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് എത്രയും പെട്ടന്ന് സമർപ്പിക്കാത്ത പക്ഷം , രൂക്ഷമായ പ്രക്ഷോഭ സമര പരിപാടികളിലേയ്ക്ക് നിങ്ങേണ്ടി വരുമെന്നും, ശക്തമായ പ്രക്ഷോഭ സമരം നടത്തുമെന്നും പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി ബി.കെ.എ അറിയിച്ചു. ഈ പ്രതികൾക്കെതിരെ ഏതെങ്കിലും രീതിയിൽ നടപടികൾ എടുത്താൽ , ബന്ധപെട്ട ഉദ്യോഗസ്ഥരെ , സ്ഥലം മാറ്റികളയും എന്ന ഭീക്ഷിണിയും ഈ പ്രതികൾ മുഴക്കുന്നുണ്ട്. കുട്ടമ്പുഴ പോലീസ് പാർട്ടിക്കാരുടെ മുന്നിൽ നോക്കുകുത്തിയായിട്ടാണ് ഇപ്പോൾ നിൽക്കുന്നത് സിബി ആരോപിക്കുന്നു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...