കുട്ടമ്പുഴ: ഗ്രാമ പഞ്ചായത്ത് 15-ാം വാർഡ് ADS ആനക്കയം 25-ാം വാർഷികം ആഘോഷിച്ചു. യോഗത്തിൽ ADS ചെയർപേഴ്സൻ ശ്രീമതി ലിസ്സി പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ADS മെമ്പർ ശ്രീമതി ഫിലോമിന ജോർജ്ജ് സ്വാഗതം ആശംസിച്ചു. സെക്രട്ടറി രാജമ്മ രാജൻ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. അഡ്വ. ഡീൻ കുര്യാക്കോസ് എം പി വാർഷികം ഉത്ഘാടനം ചെയ്തു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം ബഷീർ സമ്മാനദാനം നിർവ്വഹിച്ചു. കുടുംബശ്രീ അംഗങ്ങളുടെ കുടുംബങ്ങളിൽ നിന്നും SSLC യ്ക്ക് ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റെ ശ്രീമതി കാന്തി വെള്ളക്കയ്യൻ ഏറ്റവും മികച്ച കുടുംബശ്രീയുണിറ്റുകൾക്കുള്ള അവാർഡുകൾ നൽകി ആദരിച്ചു ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി. സൽമ പരീത്ADS മീറ്റിംഗിൽ ഏറ്റവും കൂടുതൽ മികച്ച പങ്കാളിത്തമുള്ള അയൽക്കൂട്ടങ്ങളെ ആദരിച്ചു. വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വികസനകാര്യസ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനുമായ ശ്രീ സിബി. KA മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യസ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൻ ശ്രീമതി മിനി മനോഹരൻ വയോജന അയൽക്കൂടത്തിലെ മികച്ച കലാകാരനെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പറന്മാരായ ശ്രീ. ജോഷി . പി.പി., ശ്രീ എൽദോസ് ബേബി, ശ്രീ. ബിനീഷ് നാരായണൻ, ശ്രീമതി ഡെയ്സി ജോയി, ശ്രീമതി ആലീസ് സിബി, ശ്രീമതി ഷീല രാജീവ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീ സുനിൽ .കെ.എൻ. മെമ്പർ സെക്രട്ടറി. അനീഷ് കുമാർ പി.ബി., 9-ാം വാർഡ് CDS മെമ്പർ ശ്രീമതി .വത്സ ബിനു, ജില്ലാ മിഷൻ ബ്ലോക്ക് RP ശ്രീമതി റിനി ബിജു എന്നിവർ ആശംസകളർപ്പിച്ചു. ADS അംഗം ശ്രീമതി. ബീന ബേബി കൃതജ്ഞത ആശംസിച്ചു. കുടുംബശ്രീ അംഗങ്ങളുടേയും ബാലസഭ കുട്ടികളുടേയും കലാ- പരിപാടികളും ഉണ്ടായിരുന്നു. ഉച്ച ഊണിനു ശേഷം കലാ-കായിക മത്സര വിജയികൾക്കുളള സമ്മാനങ്ങൾ നൽകി. സമ്മാന കൂപ്പൺ നറുക്കെടുപ്പിനുശേഷം വാർഷികയോഗം അവസാനിച്ചു.
ഏറ്റവും മികച്ച കുടുംബശ്രീ യൂണിറ്റുകളിൽ 1-ാം സ്ഥാനം നേടിയ സൂര്യ കുടുംബശ്രീ യൂണിറ്റ് 2-ാം സ്ഥാനം നേടിയ ദീപ്തി യൂണിറ്റ് 3ാംസ്ഥാനം നേടിയ കൈരളി യൂണിറ്റ്, 4-ാം സ്ഥാനം നേടിയ സംഗമം യൂണിറ്റ് 5-ാം സമ്മാനം നേടിയ വന്ദന യൂണിറ്റിനും മൊമൻ്റോയും ക്യാഷ് അവാർഡ് നൽകി ആദരിച്ചു. തേജസ്സ്, സുവർണ്ണാ , സ്ത്രീ ശക്തി, നിത്യ, ദർശനാ എന്നീ യൂണിറ്റുകൾക്ക് സ്പെഷ്യൽ ജൂറി അവാർഡും നൽകി ആദരിച്ചു.
