Connect with us

Hi, what are you looking for?

NEWS

ജീപ്പ് ഡ്രൈവറെ വനം വകുപ്പ് ഉദ്യോഗസ്ഥൻ മർദ്ദിച്ചുവെന്ന് പരാതി; യുവാവ് ആശുപത്രിയിൽ ചികിത്സ തേടി.

കോതമംഗലം: ജീപ്പ് ഡ്രൈവറെ വനം വകുപ്പ് ഉദ്യോഗസ്ഥൻ മർദ്ദിച്ചുവെന്ന് പരാതി; കഴുത്തിനും കൈക്കും പരിക്കേറ്റ യുവാവ് കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ ചികിത്സ തേടി.   കുട്ടമ്പുഴ പഞ്ചായത്തിലെ വാരിയം ആദിവാസി കുടിയിൽ ഓട്ടം പോയത് ചോദ്യം ചെയ്ത് ജീപ്പ് ഡ്രൈവറായ ഡോൺ ജോയിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ക്രൂരമായി മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നാണ് പരാതി. ബ്ലാവനയിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള സ്ഥലമാണ് വാരിയം. ഇവിടെയുള്ള ആദിവാസികൾക്ക് പുറംലോകത്തേക്ക് എത്താൻ നാട്ടുകാരുടെ ജീപ്പ് മാത്രമാണ് ആശ്രയം.

ഫോറസ്റ്റുകാർ യാതൊരു സംവിധാനങ്ങളും ഒരുക്കിയിട്ടില്ല. ഇന്നലെ ഉച്ചകഴിഞ്ഞ് ഏതാനും ആദിവാസികളെ വാരിയം ആദിവാസി കോളനിയിലാക്കിയിട്ട് തിരിച്ചു വരുമ്പോഴാണ് മറ്റൊരു ജീപ്പിൽ വരികയായിരുന്ന ഫോറസ്റ്റ് ദ്യോഗസ്ഥൻ മർദ്ദിച്ചതെന്ന് ഡോൺ പറഞ്ഞു.

ഗതാഗത സൗകര്യമില്ലാത്ത വാരിയം ആദിവാസി കോളനിയിലേക്ക് ആരും ഓട്ടം പോകാൻ മടിക്കും. അത്ര ദുർഘടമായ കാട്ടുപാതയാണ് ഇവിടെയുള്ളത്. കുറച്ച് സേവനമനസ്ഥിതിയുള്ള ഡ്രൈവർമാരാണ് ആദിവാസികളെ ഊരിലെത്തിക്കാൻ തയ്യാറാകുന്നത്.

ആദിവാസി ഊരുകളിലേക്ക് യാത്രാ സൗകര്യം ഏർപ്പെടുത്താൻ തയ്യാറാകാത്ത വനം വകുപ്പ് ആദിവാസികളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുകയാണെന്നും കുറ്റക്കാരനായ ഉദ്യോഗസ്ഥനെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ജനസംരക്ഷണ സമിതി നേതാവ് ഫാ.റോബിൻ പറഞ്ഞു. എന്നാൽ വനം വകുപ്പിൻ്റെ അനുമതിയില്ലാതെ ആരേയും ആദിവാസി മേഖലകളിലേക്ക് പ്രവേശിപ്പിക്കാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്.

You May Also Like

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...

NEWS

കോതമംഗലം :- മാമലക്കണ്ടത്ത് പശുക്കളെ തൊഴുത്തിൽ ദുരൂഹ സാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തി. ഏലംതാനത്ത് സുജാത സാജു എന്ന കർഷകയുടെ 2 കറവ പശുക്കളാണ് ചത്തത്. ആറ് പശുക്കളാണ് തൊഴുത്തിലുണ്ടായിരുന്നത്. ഒരു പശുവിൻ്റെ...

NEWS

കോതമംഗലം : – പാരിസ്ഥിതിക ഭീഷണി ഉയർത്തുന്ന ഭീമൻ ആഫ്രിക്കൻ ഒച്ചുകളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി, ക്ണാച്ചേരി പ്രദേശങ്ങൾ. അക്കാറ്റിന ഫൂലിക്ക എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ആഫ്രിക്കൻ ഒച്ചുകൾ കൃഷിയിടങ്ങളിലേക്കും, വീടുകളിലേക്കും...

NEWS

കുട്ടമ്പുഴ : വളർത്തു പോത്തിനെ കെട്ടിയിട്ട് മൃഗീയമായി തല്ലി പരിക്കേൽപ്പിച്ചതായി പരാതി. തട്ടേക്കാട് പക്ഷി നിരീക്ഷണ കേന്ദ്രത്തിലെ താൽക്കാലിക ഗൈഡായ രാജീവിന്റെ പോത്തിനെയാണ് നാട്ടുകാരൻ കൂടിയായ വ്യക്തി കെട്ടിയിട്ട് തല്ലി കാലൊടിച്ചിരിക്കുന്നത്. തന്റെ...