കുട്ടമ്പുഴ: വനം വകുപ്പിന്റെ കട്ടിംങ് പെർമിഷനോടു കൂടി വെട്ടിയിട്ട തടികൾ ണ്ടുപോകുന്നതിനെതിരെ വനം വകുപ്പ് . തുടർന്ന് കർഷകരുമായി വാക്കുതർക്കം. തട്ടേക്കാട് പക്ഷിസങ്കേതത്തോടനുബന്ധിച്ചുള്ള പട്ടയ പറമ്പിൽ നിന്നിരുന്ന വിവിധയിനം തടികൾ വെട്ടിമാറ്റുന്നതിലേക്ക് പക്ഷിസങ്കേതം അധികൃതർ കട്ടിംങ് പാസ് നൽകിയിരുന്നു. ഇതുപ്രകാരം ലക്ഷങ്ങൾ ചിലവിട്ട് തടികൾ വാങ്ങി മുറിച്ചവർക്കാണ് പ്രശ്നമായിരിക്കുന്നത്. തടികൾ കൊണ്ടുപോകാനുള്ള അനുമതി നിഷേധിച്ച് വനപാലകർ തടസം സൃഷ്ടിക്കുകയാണ്.
ഇന്നലെ ഞായപ്പിളളിയിൽ വെട്ടിയിട്ട തടികൾ തടയാനെത്തിയ വനപാലകരെ നാട്ടുകാരുടെ നേതൃത്വത്തിൽ മടക്കി അയച്ചു. പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ചിട്ടുളള പക്ഷിസങ്കേതം പരിധിയിൽ വരുന്ന പ്രദേശങ്ങളിലാണ് കട്ടിങ് പെർമിഷനോടെ വെട്ടിയിട്ടിട്ടുളള നിരവധിപ്പേരുടെ തടികൾ തടഞ്ഞിട്ടുള്ളത്. വിവിധ ആവശ്യങ്ങൾക്കായി മുറിച്ചിട്ടുള്ള മരങ്ങൾ കൊണ്ടുപോകാനുള്ള നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പട്ടയപ്പറമ്പിൽ നിൽക്കുന്ന മരങ്ങൾ മുറിക്കാൻ നിയമമുള്ളപ്പോഴാണ് പക്ഷിസങ്കേതം അധികൃതരുടെ ഇരട്ടത്താപ് നയം.